ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ പേരിൽ നടന്ന അഴിമതി സിബിഐയും ഇഡിയും അന്വേഷിക്കണമെന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള അഴിമതിയെന്നതിനാലാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുന്നത്. നിയമലംഘനം നടത്തിയിട്ടും സോണ്ട കമ്പനിക്കെതിരെ സർക്കാർ എന്തുകൊണ്ടു നിയമനടപടി സ്വീകരിക്കുന്നില്ല? ബ്രഹ്മപുരത്തു മാലിന്യം കത്തി ജനങ്ങൾ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ മാലിന്യത്തിന്റെ പേരിൽ കൊച്ചി കോർപറേഷൻ പിഴ ഈടാക്കിയതു പ്രതിഷേധാർഹമാണെന്നും ബ്രഹ്മപുരം സന്ദർശിച്ച പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ബ്രഹ്മപുരത്ത് ഇതുവരെ ബയോമൈനിങ് ആരംഭിച്ചിട്ടില്ല. അവിടെ യന്ത്രസംവിധാനങ്ങളില്ല. ബ്രഹ്മപുരത്തു പ്രവർത്തനക്ഷമമായ പ്ലാന്റ് പോലുമില്ല. ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും ജാവഡേക്കർ പറഞ്ഞു. ഇൻഡോർ, ഗോവ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണം മാതൃകാപരമാണ്. ജൈവ- അജൈവ മാലിന്യ സംസ്കരണത്തിന് അത്യാധുനിക സംവിധാനങ്ങളുണ്ട്. ഇതുമായി ബ്രഹ്മപുരത്തെ മലയാളികൾ താരതമ്യം ചെയ്തു നോക്കണം. വിഷുവിനു ഹൈന്ദവ വിശ്വാസികളായ പ്രവർത്തകർ ക്രൈസ്തവ – മുസ്‌ലിം സമുദായാംഗങ്ങളായ സുഹൃത്തുക്കളെ വീടുകളിലേക്കു ക്ഷണിച്ചു വിഷുക്കൈനീട്ടം കൈമാറുമെന്നും ഈസ്റ്ററിന് ഒരു ലക്ഷം ക്രൈസ്തവ ഭവനങ്ങളിൽ ബിജെപി പ്രവർത്തകർ എത്തി ആശംസകൾ കൈമാറിയെന്നും ജാവഡേക്കർ പറഞ്ഞു.

ബിജെപി വൈസ് പ്രസിഡന്റ്‌ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ്‌  കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ. കൊച്ചി നഗരസഭാ കൗൺസിലർമാരായ സുധ ദിലീപ്, പ്രിയ പ്രശാന്ത്, ടി. പദ്മകുമാരി തുടങ്ങിയവർ ജാവഡേക്കറിനൊപ്പം ബ്രഹ്മപുരത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com