ADVERTISEMENT
ബ്രഹ്മപുരം ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനാണു കടമ്പ്രയാറിനു സമീപം പമ്പ് ഹൗസിനോടു ചേർന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചത്. ബ്രഹ്മപുരത്തു ക്യാംപ് ചെയ്തിരുന്ന അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പെട്ടെന്നു തീയണച്ചു. തൃക്കാക്കര അഗ്നിരക്ഷാ സേനാ യൂണിറ്റിന്റെ വാഹനം കൂടി സ്ഥലത്തെത്തി.  5 അഗ്നിരക്ഷാ സേനാ യൂണിറ്റും 20 ജീവനക്കാരും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. കൊടും വേനലിൽ ചൂടു ഗണ്യമായി ഉയരുന്നതിനാൽ ബ്രഹ്മപുരത്തു തീപിടിത്ത സാധ്യത നിലനിൽക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com