ADVERTISEMENT

തൃക്കാക്കര∙ അര നൂറ്റാണ്ട് മുൻപ് എൻസിസിയെ ഭാരതമാത കോളജ് ക്യാംപസിലെത്തിച്ച് വർഷങ്ങളോളം അതിന്റെ ചുമതലക്കാരനായിരുന്ന പ്രിയപ്പെട്ട അധ്യാപകന് എൻസിസിയിലെ പുതിയ തലമുറ വീട്ടിലെത്തി അഭിവാദ്യം അർപ്പിച്ചു. ഭാരതമാത കോളജ് റിട്ട.അധ്യാപകൻ കുര്യാസ് ജെ.കടവന്റെ തൃക്കാക്കരയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട ആദരവ് അരങ്ങേറിയത്. കോളജിലെ സ്വാതന്ത്ര്യ ദിന പരേഡിനു ശേഷമാണ് എൻസിസി കെഡറ്റുകൾ ആദ്യ എൻസിസി ഓഫിസറുടെ വീട്ടിലെത്തി പരേഡ് നടത്തിയത്.

നിലവിലെ എൻസിസി ഓഫിസർ ലഫ്.നിധിൻ തോമസിന്റെ നേതൃത്വത്തിലാണ് െകഡറ്റുകൾ എത്തിയത്. വീട്ടുമുറ്റത്തെ പരേഡിൽ കുര്യാസ് അഭിവാദ്യം സ്വീകരിച്ചു. 1965ൽ ഭാരതമാത കോളജ് സ്ഥാപിച്ച കാലം മുതൽ അധ്യാപകനായിരുന്നു കുര്യാസ് ജെ.കടവൻ. കോളജിൽ എൻസിസി ആരംഭിക്കാൻ മുൻകയ്യെടുത്തു.  പിന്നീട് അതിന്റെ ചുമതലക്കാരനുമായി. കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന കുര്യാസ് 1992ൽ വിരമിച്ചു. അധ്യാപനത്തിനിടെ തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com