ADVERTISEMENT

ആലുവ∙ നഗരത്തിലെ കോൺഗ്രസ് ഹൗസ് ഇനി ഉമ്മൻ ചാണ്ടി സ്മാരക മന്ദിരം. ഉമ്മൻ ചാണ്ടിയുടെ 30–ാം ചരമദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയാണ് അവിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രം സ്ഥാപിച്ചു നാമകരണം നടത്തിയത്. ഭരണപരവും സംഘടനാപരവുമായ പല നിർണായക തീരുമാനങ്ങളും ഉമ്മൻ ചാണ്ടി കൈക്കൊണ്ടത് ആലുവ പാലസിൽ വച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ സാദത്ത് എംഎൽഎ, നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ, ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. എൽദോ ഏലിയാസ്, കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, പി.എ. മുജീബ്, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, പി.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ബിനീഷ്കുമാർ, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കെ.കെ. ജമാൽ, ബാബു കൊല്ലംപറമ്പിൽ, പി.ജെ.സുനിൽകുമാർ, രാജി സന്തോഷ്, മുഹമ്മദ് ഷെഫീക് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com