ADVERTISEMENT

അങ്കമാലി ∙ ദേശീയ പാതയിൽ നിന്ന് അങ്കമാലി ബസിലിക്കയിലേക്കുള്ള കരിയാറ്റിയച്ചൻ റോഡിൽ ബസ്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ അങ്കമാലി ബസിലിക്ക നഗർ റസിഡന്റ്സ് അസോസിയേഷനു വേണ്ടി ഷെറിൻ കാക്കനാടൻ നൽകിയ നിവേദനത്തെ തുടർന്നാണു നടപടി. റോഡിൽ നിരോധനം സംബന്ധിച്ച ബോർഡ് സ്ഥാപിച്ചു. 

ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കരിയാറ്റിയച്ചൻ റോഡിലൂടെയാണ് ബസുകൾ വരുന്നത്. 2.5 മീറ്റർ മാത്രം വീതിയുള്ള റോഡിലൂടെ വലിയ വാഹനങ്ങൾ വരുമ്പോൾ വഴിയാത്രക്കാർ ജീവഭയത്തിലായിരുന്നു. ഈ വഴിയിലൂടെയാണു ബസിലിക്കയിലേക്കും സെന്റ് മേരീസ് സുനോറോ കത്തീഡ്രലിലേക്കും പോകുന്നത്. നഗരസഭാധ്യക്ഷൻ മാത്യു തോമസ്, സ്ഥിരസമിതി അധ്യക്ഷ റോസിലി തോമസ്, കൗൺസിലർമാരായ ലിസി പോളി, ലില്ലി ജോയി, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവരുട‌െ നേതൃത്വത്തിൽ എത്തിയാണ് ബോർഡ് സ്ഥാപിച്ചത്. ഷെറിൻ കാക്കനാടൻ, ജോസ് മാർട്ടിൻ, എം.എ.അനീഷ്, വി.എ.സുഭാഷ് എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com