ADVERTISEMENT

മരട് ∙ തിരുഅയിനി ശിവക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തു പൊങ്ങുന്നത് പുരോഹിതർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി. ഏറെയും തിലാപ്പിയ മത്സ്യങ്ങളാണ്. എന്നാൽ കരയിൽ പിടിച്ചിട്ടാലും പെട്ടെന്നു ചാകാത്ത തിലാപ്പിയ മത്സ്യങ്ങൾ ചാകുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുളം അശുദ്ധമായതോടെ പുരോഹിതർക്കു ദേഹശുദ്ധി വരുത്താനും ഭഗവാന് നിവേദ്യ പാത്രം ഉൾപ്പെടെ ശുചിയാക്കാനും സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. 

ചത്ത മീനുകൾ നീക്കം ചെയ്യാതെ ചീഞ്ഞളിഞ്ഞു പരിസരം ദുർഗന്ധ പൂരിതമായ നിലയിലാണ്. 8 വർഷം മുൻപാണ് കുളത്തിലെ ചെളി നീക്കം ചെയ്തത്. ചെളി നീക്കിയപ്പോൾ തന്നെ അന്ന് ഒരു ലക്ഷം രൂപ ആയി. കുളത്തിന്റെ അരികു ബലപ്പെടുത്തുന്ന ‘മട്ടൽ വെട്ടൽ’ അതിനാൽ നടന്നില്ല. കുളക്കടവിലെ മരങ്ങളിലെ ഇലകൾ വീണ് ചീഞ്ഞളിഞ്ഞ നിലയിലാണ് വെള്ളം.മഴയ്ക്കു മുൻപ് കുളം ശുചിയാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു.

മഴ പെയ്താൽ ശരിയാകുമെന്ന്  ദേവസ്വം
ഉച്ചയ്ക്കുള്ള കടുത്ത ചൂടിൽ വെള്ളം ചൂടാകുന്നതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്ന് ദേവസ്വം ഓഫിസർ പറഞ്ഞു. മഴ പെയ്താൽ ശരിയായിക്കൊളും. മീനുകൾ ചത്തു പൊങ്ങുന്നതും കുളം ശുചിയാക്കുന്നതും സംബന്ധിച്ച് മരട് നഗരസഭയ്ക്കു കത്തു നൽകിയതായും ദേവസ്വം ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com