ADVERTISEMENT

ബൈസൺവാലി∙ ആലുവയിലെ വ്യാപാര സ്ഥാപനത്തിന് നൽകാനുള്ള 1,29,755 രൂപ നൽകണമെന്നാവശ്യപ്പെട്ട് ബൈസൺവാലിയിലെ ഫെയ്‌മസ് ബേക്കറി മാനേജ്മെന്റിന് വീണ്ടും കോടതിയുടെ നോട്ടിസ്. വിവിധ ബാങ്കുകളിൽ ഒരു കോടിയിലധികം രൂപയുടെ കട ബാധ്യത കൂടാതെയാണ് സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലും ഫേമസ് ബേക്കറി പണം നൽകാനുള്ളത്. കുടുംബശ്രീയുടെ മാതൃകാ സംരംഭമായിരുന്ന ബേക്കറി കടക്കെണിയിലായതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തു വന്നു. 

ഫെയ്മസ് എങ്ങനെ ഇങ്ങനെയായി
ഒരു പതിറ്റാണ്ട് മുൻപാണ് ബൈസൺവാലിയിൽ പഞ്ചായത്ത് മുൻകയ്യെടുത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫെയ്മസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടത്തിലാണ് ബേക്കറി പ്രവർത്തിച്ചിരുന്നത്. ഇരുപതിലധികം കുടുംബശ്രീ അംഗങ്ങൾക്ക് താെഴിലും ലഭിച്ചു. ദിവസവും 150 രൂപയാണ് കുടുംബശ്രീ പഞ്ചായത്തിന് വാടകയിനത്തിൽ നൽകിയിരുന്നത്. മായം കലരാത്ത ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിൽപന നടത്തിയതിലൂടെ ചുരുങ്ങിയ കാലം കാെണ്ട് ബേക്കറി ഹിറ്റായി. 2018 ൽ മികച്ച കുടുംബശ്രീ സംരംഭത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു. എന്നാൽ പിന്നീട് ബേക്കറിയുടെ പ്രവർത്തനം താളം തെറ്റി. 

വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത തുകയും പലിശയും ചേർത്ത് ഒരു കോടിയിലധികം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.  ലക്ഷക്കണക്കിന് രൂപയുടെ ജെഎൽജി വായ്പയും എടുത്തിരുന്നു. ഇൗ വായ്പയുടെയും തിരിച്ചടവ് മുടങ്ങി. ഒരു വർഷം മുൻപ് സ്ഥാപനത്തിന്റെ നടത്തിപ്പവകാശം മറ്റാെരു ഏജൻസിക്ക് നൽകി. മാസം 10,000 രൂപ സിഡിഎസിന് വാടകയായി നൽകണമെന്ന കരാറിലാണ് നടത്തിപ്പവകാശം ഇൗ ഏജൻസിക്ക് നൽകിയത്. ഒന്നരമാസം മുൻപ് മറ്റാെരു ഏജൻസിക്ക് മാസം 25,000 രൂപ വാടക നൽകണമെന്ന കരാറിൽ സ്ഥാപനം വിട്ടുനൽകി. എന്നാൽ ഇതു കാെണ്ടാെന്നും കോടിക്കണക്കിന് രൂപയുടെ ബാധ്യത തീർക്കാൻ കഴിയില്ലെന്നതു വ്യക്തമാണ്. 

കടക്കെണിക്ക് കാരണം
മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് സ്ഥാപനം കടക്കെണിയിലാകാനുള്ള കാരണമെന്നാണ് സിഡിഎസ് അംഗങ്ങൾ പോലും പറയുന്നത്. 

ഇവരായിരുന്നു ചുമതലക്കാർ 
ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ, മെംബർ സെക്രട്ടറി, സിഡിഎസ് ചെയർപഴ്സൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com