ADVERTISEMENT

അടിമാലി∙ മാങ്കുളം പേമരം വളവിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ  പരുക്കുകളോടെ രക്ഷപ്പെട്ടു. കോതമംഗലം പല്ലാരിമംഗലം സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഊന്നുകല്ലിൽനിന്ന് ആനക്കുളത്തേക്കു പോകും വഴിയാണ് അപകടം. നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന വളവാണിത്. കഴിഞ്ഞ 19ന് തമിഴ്നാട്ടിലെ തിരുനൽവേലിയിൽനിന്ന് ആനക്കുളത്ത് വിനോദ    സഞ്ചാരത്തിന് എത്തിയ സംഘത്തിലെ പിഞ്ചു ബാലൻ ഉൾപ്പെടെ 4 പേർ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com