ADVERTISEMENT

വെള്ളാരംകുന്ന്∙ നിർത്തിയിട്ടിരുന്ന വാഹനം ഉരുണ്ടുനീങ്ങി മറിഞ്ഞ് റോഡരികിൽ നിന്നിരുന്ന ഒരാൾക്ക് പരുക്കേറ്റു. ആനവിലാസം പടപ്പുരയ്ക്കൽ സാംസണിന് (62) ആണ് പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡിലെ ഇറക്കത്തിൽ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയ സമയത്താണ് വാഹനം തനിയെ മുന്നോട്ടു നീങ്ങിയത്.  സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കേരള ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ബോർഡും തകർത്ത് വാഹനം റോഡിലേക്ക് തന്നെ മറിഞ്ഞു. ഈ സമയത്ത് റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്നിരുന്ന സാംസൺ വാഹനം തട്ടി നിലത്തു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ 2 കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com