ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടി പഞ്ചായത്തിനെ ദത്തെടുക്കുമെന്നു എൻഡിഎ ഇടുക്കി ലോക്സഭാ മണ്ഡലം സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടമലക്കുടിയിൽ പറഞ്ഞു. വിഷുദിനത്തിൽ ഇടമലക്കുടി സന്ദർശിച്ചായിരുന്നു സ്ഥാനാർഥിയുടെ വാഗ്ദാനം. നരേന്ദ്രമോദി സർക്കാരിന്റെ ആദർശ് ഗ്രാം പദ്ധതിപ്രകാരം ഒരു എംപിക്ക് ഒരു പഞ്ചായത്ത് ദത്തെടുക്കാവുന്നതും അവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കാവുന്നതുമാണെന്നു സംഗീത പറഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ അടക്കം ചെയ്ത സ്ഥലത്തു പുഷ്പാർച്ചന ചെയ്തതിനുശേഷമാണ് ഇടമലക്കുടിയിൽ നിന്നു സ്ഥാനാർഥി മടങ്ങിയത്.

ഇന്നലെ  തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ എൻഡിഎ പ്രവർത്തകനെ എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എൻഡിഎ കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റി മങ്കുവായിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു. മങ്കുവ പള്ളി പടിക്കൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുകയായിരുന്ന ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റി അംഗം പോളി പുത്തൻപുരയ്ക്കലിനെ എൽഡിഎഫ് നേതാവ് ജോൺസൺ മ്ലാക്കുഴിയുടെ നേതൃത്വത്തിലാണു കയ്യേറ്റം ചെയ്തത്. സ്ഥാനാർഥി ഇന്നു ഉടുമ്പൻചോല മണ്ഡലത്തിൽ പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com