ADVERTISEMENT

രാജകുമാരി∙ അവധിക്കാലമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണു ജില്ലയിലെത്തുന്നത്. വളവും കുത്തിറക്കങ്ങളും നിറഞ്ഞ ഹൈറേഞ്ചിലെ റോഡുകളിൽ സഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സന്തോഷം നിറഞ്ഞ യാത്രകൾ തീരാദുഃഖത്തിൽ കലാശിക്കുന്നതും ഓരോ അവധിക്കാലത്തെയും സങ്കടകാഴ്ചയാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 ന് മൈലാടുംപാറ–കുത്തുങ്കൽ റോഡിൽ വട്ടക്കണ്ണിപ്പാറയ്ക്കു സമീപം കുത്തിറക്കത്തിലെ കാെടുംവളവിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശികളായ അമ്മയും മകളും മരിച്ചിരുന്നു.

2023 ഏപ്രിൽ 22 ന് കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപം മിനി ബസ് മറിഞ്ഞു, തിരുനെൽവേലി സ്വദേശികളായ 5 പേർ മരിച്ചിരുന്നു. ഇരച്ചിൽപാറയിൽ കഴിഞ്ഞ വ്യാഴാഴ്ചയും മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റിരുന്നു. ഒരു വർഷം മുൻപ് പെരുവന്താനം–കാെടികുത്തി–ചാമപ്പാറ വളവിലും മിനി ബസ് അപകടത്തിൽ താനെ സ്വദേശികളായ 21 പേർക്കു പരുക്കേറ്റു. 2 വർഷത്തിനിടയിൽ മാത്രം ഇരുപതിലധികം മിനി ബസുകളാണു ഹൈറേഞ്ചിലെ റോഡുകളിൽ അപകടത്തിൽ പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com