ADVERTISEMENT

ഉപ്പുതറ∙ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് സ്വകാര്യ ബസിനു പിന്നിലിടിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കാക്കത്തോട് സ്വദേശി പ്രിൻസ്(38), വളകോട് സ്വദേശി തോമാച്ചൻ(53) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് ഉപ്പുതറ ടൗണിലായിരുന്നു അപകടം. വളകോട്ടിൽനിന്ന് കട്ടപ്പനയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ടൗണിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചത്. സ്വകാര്യ ബസിൽ ഉണ്ടായിരുന്ന യാത്രികർക്കാണ് പരുക്കേറ്റത്. ഇവരെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.  കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ഗ്ലാസും സ്വകാര്യ ബസിന്റെ പിൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com