ADVERTISEMENT

പിഎസ്‌സിഅഭിമുഖം; കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ(ഹൈസ്‌കൂൾ) മലയാളം മീഡിയം (കാറ്റഗറി നമ്പർ 711/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി മേയ് 8നും 9നും പിഎസ്‌സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റു യഥാർഥ    സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജില്ലാ ഓഫിസിൽ ഹാജരാകണമെന്ന്   ജില്ലാ   ഓഫിസർ അറിയിച്ചു.

ജോലി ഒഴിവ്
രാജകുമാരി∙ എൻഎസ്എസ് കോളജിൽ കാെമേഴ്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, ഇംഗ്ലിഷ്, മലയാളം വിഭാഗങ്ങളിൽ യുജിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ അപേക്ഷകൾ മേയ് 3ന് മുൻപ് പ്രിൻസിപ്പലിന്റെ ഓഫിസിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷകർ എറണാകുളം ഡിഡി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം. 9447502337, 04868 245370.

മരങ്ങൾ മുറിച്ചുമാറ്റണം
കുമാരമംഗലം∙ പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ വെട്ടിഒതുക്കുകയോ ചെയ്ത് അപകടമൊഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്ത പക്ഷം വേനൽമഴയിൽ ഒടിഞ്ഞോ മറിഞ്ഞോ ഫലങ്ങൾ വീണോ വ്യക്തികളുടെ ജീവനോ സ്വത്തിനോ ഉണ്ടായേക്കാവുന്ന സകല കഷ്ടനഷ്ടങ്ങൾക്കും മരങ്ങളുടെ ഉടമകൾ ഉത്തരവാദികളായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

തയ്ക്വാൻഡോ  പരിശീലനം
തൊടുപുഴ∙ വൈഎംസിഎ, കുട്ടികൾക്കായി തയ്ക്വാൻഡോ പരിശീലനം ആരംഭിക്കുന്നു. പോൾ ചെറുതോണിയാണ് പരിശീലനം നൽകുന്നത്. 8 ക്ലാസുകൾക്ക് ഫീസ് 700 രൂപ. 6235335151.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com