ADVERTISEMENT

പീരുമേട്∙ വൈദ്യുതി ബോർഡിന്റെ പോത്തുപാറ സെക്‌ഷൻ ഓഫിസ് വളപ്പിൽനിന്നു ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈ സമയം 3 ജീവനക്കാർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. പുറത്തെ റോഡിൽനിന്നു 2 ഗേറ്റുകൾ കടന്നു വേണം ഓഫിസ് വളപ്പിലേക്കു പ്രവേശിക്കാൻ. ഭാരമുള്ള ഉപകരണങ്ങളായതിനാൽ വാഹനം എത്തിച്ചു മാത്രമേ കടത്താൻ കഴിയൂ. സബ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന ഓഫിസ് വളപ്പിൽ രാത്രി വാഹനം എത്തിയതിൽ വലിയ വീഴ്ചയും  ദുരൂഹതയുമുണ്ട്. 

സംഭവം ശ്രദ്ധയിൽപെട്ടതിനു തുടർന്ന് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ പീരുമേട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സംഭവത്തിൽ വൈദ്യുതി ബോർഡും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ അസിസ്റ്റന്റ് എൻജിനീയറുടെ പക്കൽനിന്നു റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com