ADVERTISEMENT

കട്ടപ്പന∙ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിന്റെ കുറ്റി അപകടക്കെണിയാകുന്നു. നഗരത്തിൽ ഗാന്ധി സ്‌ക്വയറിലാണ് ഈ ഇരുമ്പ് കുറ്റി അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇരുമ്പ് തൂൺ കാലപ്പഴക്കത്താൽ നശിച്ചപ്പോൾ നീക്കം ചെയ്‌തെങ്കിലും ഇതിന്റെ കുറ്റി അവശേഷിക്കുന്നതാണ് കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നത്. തിരക്കേറിയ ഈ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോൾ കാൽനട യാത്രികർ കുറ്റിയിൽ തട്ടി വീഴുന്നതു വർധിച്ചിരിക്കുകയാണ്. കുറ്റിയുടെ അഗ്രഭാഗം കൂർത്തിരിക്കുന്നതും ഭീഷണി വർധിപ്പിക്കുന്നു. 

ഗുരുമന്ദിരം റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ഗാന്ധിസ്‌ക്വയറിൽനിന്ന് തിരിഞ്ഞാണ് പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്കു പോകുന്നത്. ഈ കുറ്റിയുടെ സമീപത്തുകൂടിയാണ് വാഹനങ്ങൾ പോകുന്നത്. വാഹനങ്ങൾ കുറ്റിയിൽ തട്ടാനുള്ള സാധ്യതയും ഏറെയാണ്. വാഹനങ്ങൾ വരുമ്പോൾ പിന്നോട്ടുമാറുന്ന കാൽനട യാത്രികർ കുറ്റിയിൽതട്ടി വീണാൽ വലിയ അപകടങ്ങൾക്ക് കാരണമാകും. സമീപത്ത് മറ്റൊരു കുറ്റിയും അപകട ഭീഷണിയായി നിൽപുണ്ട്. അതിനോടു ചേർന്ന് കല്ല് സ്ഥാപിച്ചാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. രണ്ടു കുറ്റികളും നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യമാണുയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com