കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും നശിച്ചു
Mail This Article
×
കട്ടപ്പന∙ അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും കത്തിനശിച്ചു. വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കവേ അവിടെനിന്ന് പ്രകാശിന്റെ കൃഷിയിടത്തിലേക്ക് തീപടരുകയായിരുന്നു. 100 ഏലച്ചെടികളും 20 കുരുമുളക് ചെടികളുമാണ് കത്തിനശിച്ചത്.
പ്രകാശനും നാട്ടുകാരും ചേർന്ന് തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.അഗ്നിരക്ഷാ സേന സ്‌റ്റേഷൻ ഓഫിസർ യേശുദാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അഖിലേഷ്, കേശവ പ്രദീപ്, സന്തോഷ്, മനു, ഡ്രൈവർ നിതിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് തീ അണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.