കഠിനപ്രയത്നത്തിന്റെ നൂൽ പാകി രതീഷിന്റെ കലാവിരുത്
Mail This Article
നിസ്സാരമായ ചില ഇല്ലായ്മകൾ വിലമതിക്കാനാകാത്ത വിജയത്തിലേക്ക് എത്തിച്ച മഹാന്മാരുടെ ജീവിതം പോലെയാണ് രതീഷിന്റെ ജീവിതത്തിലും നടന്നത്. ‘ത്രെഡ് ആർട്ട്’ എന്ന ചിത്രകലാ സങ്കേതം കഴിഞ്ഞ വർഷം ഫെയ്സ്ബുക് വിഡിയോയിലൂടെ പരിചയപ്പെട്ടതോടെയാണ് രതീഷിന്റെ ചിന്തകൾ ആ വഴിക്കു സഞ്ചരിച്ചു തുടങ്ങിയത്. വിഡിയോയിൽ കണ്ട ആളെക്കൊണ്ട് ഒരു ചിത്രം ചെയ്യിക്കുക എന്നതായിരുന്നു ആഗ്രഹം.
ഇയാളോട് ചോദിച്ചപ്പോൾ ഒരു ചിത്രം ചെയ്യാൻ 16,500 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുക കയ്യിലില്ലാതിരുന്നതിനാൽ നിരാശയോടെ മടങ്ങി. ത്രെഡ് ആർട് പഠിക്കാനായി ഗുരുക്കൻമാരെ കണ്ടെങ്കിലും വൻതുക ഫീസ് പറഞ്ഞതോടെ അതും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് യുട്യൂബിലൂടെ പരതി നടക്കുമ്പോൾ മുന്നിലേക്ക് വന്ന ഒരു വിഡിയോ വീണ്ടും പ്രതീക്ഷയ്ക്ക് നൂൽ പാകി. വിഡിയോയുടെ സഹായത്തോടെ രാപകൽ പഠിച്ചു. നിർത്താതെയുള്ള പരിശ്രമം രതീഷിനെ ത്രെഡ് ആർട്ടിൽ വിദഗ്ധനാക്കി. ഒ
ട്ടേറെ ചിത്രങ്ങളാണ് രതീഷ് ത്രെഡ് ആർട്ടിൽ തീർത്തത്. ഒരു ചിത്രം തീർക്കാൻ 4-5 കിലോമീറ്റർ നൂൽ വേണമെന്ന് രതീഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ഉമ്മൻചാണ്ടി, നായനാർ, കലാഭവൻ മണി തുടങ്ങി ഒട്ടേറെ ത്രെഡ് ആർട്ട് ചിത്രങ്ങൾ രതീഷ് തയാറാക്കിയിട്ടുണ്ട്. സിനിമാ പ്രേമിയായ രതീഷിന് മമ്മൂട്ടിക്കും മോഹൻലാലിനും താൻ ത്രെഡ് വർക് ചെയ്ത ഒരു ചിത്രം നൽകാൻ താൽപര്യമുണ്ട്. കർഷകനായ രതീഷ് സരിഗമ ഗാനമേള ട്രൂപ്പിലും ഭജന സംഘത്തിലും പാടുന്നുണ്ട്.