ADVERTISEMENT

കാലാവസ്ഥ
∙ എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി,വയനാട് ജില്ലകളിൽ യെലോ അലർട്ട് . കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

ജോലി ഒഴിവ്
പൂപ്പാറ∙ ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒഴിവുള്ള മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, കാെമേഴ്സ്, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഹിസ്റ്ററി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനായി യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരിൽനിന്ന് 15 വരെ ഇ മെയിലായി അപേക്ഷ സ്വീകരിക്കും. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഇ മെയിൽ– gcpidukki@gmail.com
മുരിക്കാശേരി∙ പാവനാത്മാ കോളജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട് ഇംഗ്ലിഷ്, മലയാളം, മാത്തമാറ്റിക്സ്, കൊമേഴ്സ്, എംബിഎ, കെമിസ്ട്രി, ഇക്കണോമിക്സ്, ഹിസ്റ്ററി, കംപ്യൂട്ടർ സയൻസ്, എന്നീ പ്രോഗ്രാമുകളിലും ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ എന്നീ ബി വോക് പ്രോഗ്രാമുകളിലുമാണ് ഒഴിവുള്ളത്. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. എയ്ഡഡ് പ്രോഗ്രാമുകളിലെ ഗെസ്റ്റ് അധ്യാപിക തസ്തികകളിലേക്കുള്ള അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ ആകണം. ബയോഡേറ്റ 25നു മുൻപായി pavanatmacollegem1@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കണമെന്നു മാനേജർ അറിയിച്ചു.

കട്ടപ്പന കമ്പോളം
ഏലം: 1875-2000
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 175
കാപ്പി പരിപ്പ്(റോബസ്റ്റ): 310
കൊക്കോ: 175
കൊക്കോ(ഉണക്ക): 575
കൊട്ടപ്പാക്ക്: 275
മഞ്ഞൾ: 190
ചുക്ക്: 350
ഗ്രാമ്പൂ: 975
ജാതിക്ക: 250
ജാതിപത്രി:  1250-1750

സഹായനിധി വിതരണം ഇന്ന്
കട്ടപ്പന∙ സഹപ്രവർത്തകരെ സഹായിക്കാനായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം സമാഹരിച്ച സഹായനിധി ഇന്ന് 11ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. വൃക്കരോഗ ബാധിതരായ 3 ബസ് ജീവനക്കാരെ സഹായിക്കാനായി അംഗങ്ങളിൽനിന്ന് സമാഹരിച്ച തുകയാണ് കൈമാറുന്നത്. കവയിത്രി സൽമ ശ്യാം ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ്ടു        പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.

സ്കൂൾ വാഹന പരിശോധന
അടിമാലി∙ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ദേവികുളം സബ് ആർടി ഓഫിസിന് പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന 22നും 29നും നടക്കും. അടിമാലി മേഖലയിലെ വാഹന പരിശോധന 22ന് 9.30ന് മാർ ബസേലിയോസ് കോളജ് ഗ്രൗണ്ടിലും മൂന്നാർ, മറയൂർ മേഖലയിലെ പരിശോധന 29ന് മൂന്നാറിലും നടക്കുമെന്ന് അധികൃതർ അറിയിച്ചു. 9188961468, 9188961526.

വടംവലി മത്സരം ഇന്ന
മുതലക്കോടം∙ നിർധന രോഗികളെ സഹായിക്കുന്നതിന് തുക കണ്ടെത്തുന്നതിനായി മുതലക്കോടം ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് അഖില കേരള വടംവലി മത്സരം നടത്തും. എസ്എച്ച് ജംക്‌ഷനിൽ സെന്റ് ജോർജ് സ്ലാബ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 5ന് മത്സരങ്ങൾ ആരംഭിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി പ്രസിഡന്റ് റോഷൻ സർഗം അധ്യക്ഷത വഹിക്കും.  വിജയികൾക്ക് കാഷ് അവാർഡ് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com