ഇടുക്കി ജില്ലയിൽ ഇന്ന് (16-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
പൈനാപ്പിൾ ഫെസ്റ്റ് 18ന്
തൊടുപുഴ∙ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ പൈനാപ്പിൾ ഫെസ്റ്റും അവാർഡ് സമർപ്പണവും 18ന് 5ന് വാഴക്കുളം സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള ‘പൈനാപ്പിൾ അവാർഡ്’ ഡൊമിനിക് ജോർജ് മലേക്കുടിയിലിന് മന്ത്രി കൈമാറും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.
വാഴക്കുളത്ത് പൈനാപ്പിൾ കൃഷിയുടെ വളർച്ചയ്ക്കും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിപണനത്തിനും തുടക്കം കുറിച്ച ഫാ.ജോവാക്കിം പുഴക്കര സിഎംഐ, പൈനാപ്പിൾ സംസ്കരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവരെ മന്ത്രി റോഷി ആദരിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും പി.ജെ.ജോസഫ് എംഎൽഎ കാർഷിക സന്ദേശവും നൽകുമെന്ന് ഭാരവാഹികളായ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാരിക്കൽ, സെക്രട്ടറി ലിയോ എം.എ.മൂലേക്കുടിയിൽ, വൈസ് പ്രസിഡന്റ് വി.പി.ആന്റണി, ഡൊമിനിക് ജോർജ് മലേക്കുടിയിൽ, ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവർ പറഞ്ഞു.
നേത്ര ചികിത്സാ ക്യാംപ് 19ന്
തൊടുപുഴ∙ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ 19ന് 10 മുതൽ ഒന്നു വരെ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. ഡോക്ടറുടെ സേവനം സൗജന്യമാണ്. ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും 50% ഇളവുണ്ടായിരിക്കും. 8281747633.
കട്ടപ്പന കമ്പോളം
ഏലം: 1800-1950
കുരുമുളക്: 585
കാപ്പിക്കുരു(റോബസ്റ്റ): 175
കാപ്പി പരിപ്പ്(റോബസ്റ്റ): 320
കൊക്കോ: 170
കൊക്കോ(ഉണക്ക): 600
കൊട്ടപ്പാക്ക്: 295
മഞ്ഞൾ: 200, ചുക്ക്: 360|
ഗ്രാമ്പൂ: 975, ജാതിക്ക: 250
ജാതിപത്രി: 1300-1750