ADVERTISEMENT

കരിവെള്ളൂർ∙ ഓർമിക്കാൻ സമയമില്ലാതാകുന്ന കാലത്ത് ഒരു ഗ്രാമത്തിലെ മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഫൊട്ടോകൾക്കു മുന്നിൽ കാവലിരിക്കുകയാണ് പെരളത്തെ സി.ഹേമരാജ്. റോയൽ സൈക്കിൾ റിപ്പയറിങ് ഷോപ്പ് ഉടമയായ ഹേമരാജ് മരിച്ചുപോയവരുടെ ഫോട്ടോകൾ കടയിലെ ചുമരിൽ പ്രദർശിപ്പിച്ച് ഓർമ പുതുക്കുന്നു.

കരിവെള്ളൂർ ഗ്രാമത്തിലെ തനിക്ക് പരിചയമുള്ള ഒട്ടുമിക്ക ആളുകളുടെയും ഫോട്ടോ കടയിൽവച്ചിട്ടുണ്ട്. ഇതിൽ വിവിധ രാഷ്ട്രീയ പാർട്ടിയിലും മതത്തിലുംപെട്ടവർ ഉൾപ്പെടുന്നു. ഇഎംഎസ്, നായനാർ, കോടിയേരി തുടങ്ങിയ നേതാക്കളെയും ഇവിടെ കാണാം.

10 വർഷം മുൻപ് ഹേമന്റെ സഹപാഠി എം.പവിത്രൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഫോട്ടോയാണ് ആദ്യം കടയിൽ വെച്ചത്. പിന്നീട് തനിക്ക് പരിചയമുള്ള ആളുകളുടേത് കൂടി വെയ്ക്കാൻ തുടങ്ങി. 200 ഓളം ഫോട്ടോകൾ പെരളത്തെ കടയിൽ കാണാം. കടയിലെത്തുന്നർക്ക് ഈ ഫോട്ടോകൾ കാണുമ്പോൾ അവരെ കുറിച്ചുള്ള ഓർമകളും ഓടിയെത്തും.

 എല്ലാ പ്രവർത്തനങ്ങളിലും ഹേമൻ മുൻപന്തിയിലുണ്ടാകും.  ബാലസംഘം വില്ലേജ് കൺവീനറും ഐആർപിസി പ്രവർത്തകനും വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ഹേമൻ. ഭാര്യ കെ.പി.സീന.  ഹിത, ഹിമ എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com