ADVERTISEMENT

കെ. സുധാകരൻ
∙ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ ചെങ്ങളായി ശ്രീകണ്ഠപുരം ഇരിക്കൂർ മേഖലകളിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം വളക്കൈയിൽ മുസ്​ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്‌ദുൽ കരീം ചേലേരി  ഉദ്ഘാടനം ചെയ്തു. പി.പി ഖാദർ അധ്യക്ഷനായി.

kannur-mv-jayarajan
വോട്ടഭ്യർഥിച്ച് പേരാവൂർ മണ്ഡലത്തിലെ കീഴ്പ്പള്ളിയിലെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനു നൽകിയ സ്വീകരണം.

എം.വി.ജയരാജൻ
∙എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനു പേരാവൂർ മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. മൂന്നാം ഘട്ട പര്യടനത്തിനെത്തിയപ്പോൾ ഏലപ്പീടിക മുതൽ ചാവശ്ശേരി വരെ നീണ്ട ഇരുപത് സ്വീകരണ കേന്ദ്രങ്ങളിലും ജനം നിറഞ്ഞു. ചെണ്ടമേളങ്ങളും ടി.കെ.ബാഹുലേയന്റെ നേതൃത്വത്തിലുള്ള കലാജാഥയും സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങളെ സർഗാത്മകമാക്കി. മുഴക്കുന്ന് നല്ലൂരിൽ രാജ്കുമാർ കൂത്തുപറമ്പിന്റെ ഏകപാത്ര നാടകവും വൈവിധ്യമായി.  ഇന്ന് അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും.



കണ്ണൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് തോട്ടട എസ്എൻ കോളജിലെ വിദ്യാർഥികളോട് വോട്ടഭ്യർഥിക്കുന്നു.
കണ്ണൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് തോട്ടട എസ്എൻ കോളജിലെ വിദ്യാർഥികളോട് വോട്ടഭ്യർഥിക്കുന്നു.

 സി.രഘുനാഥ്
∙എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന്റെ തിരഞ്ഞെടുപ്പ് പര്യടനം തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുതുക്കുടി അധ്യക്ഷനായി. തുടർന്ന് സൗത്ത് ബസാർ, എസ്എൻ പാർക്ക്, പ്രഭാത് ജംക്​ഷൻ, കണ്ണൂർ സിറ്റി, കുറുവ, ആദികടലായി, കാഞ്ഞിര, അവേര, മേലെ ചൊവ്വ, എളയാവൂർ പഞ്ചായത്ത്, എളയാവൂർ അമ്പലം, എളയാവൂർ കോളനി,  കാപ്പാട്, മാച്ചേരി, ഏച്ചൂർ, മുണ്ടേരിമൊട്ട, എച്ചൂർ കോട്ടം, മതുക്കോത്ത്, വലിയന്നൂർ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വാരത്ത് സമാപിച്ചു.സമാപന സമ്മേളനം ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വലിയന്നൂർ ഏരിയ പ്രസിഡന്റ് ആസാദ് ശശീന്ദ്രൻ അധ്യക്ഷനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com