ADVERTISEMENT

സൗജന്യ തൊഴിൽ പരിശീലനം: ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു ജികെവൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കുമായുള്ള സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ മുഖേനയാണ് 3 മാസത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18നും 35 നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ ഭക്ഷണം, താമസം, പഠനം, യൂണിഫോം, പഠന ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. ഫോൺ– 95440 91917.

കളിയാട്ടം
കരിവെള്ളൂർ ∙ പെരളം വെരീക്കരക്കാവ് കളിയാട്ടത്തിന് തുടക്കം കുറിച്ചു. ഇന്ന് രാത്രി 7 ന് കന്നിക്കൊരുമകൻ വെള്ളാട്ടം, മണി കുണ്ഠൻ, വെരീക്കര ഭഗവതി തോറ്റം എന്നിവ അരങ്ങേറും. 23 ന് കന്നിക്കൊരുവൻ, മണികുണ്ഠൻ, രക്തചാമുണ്ഡി, വിഷ്ണു മൂർത്തി ,വെരീക്കര ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും. 24 ന് രാവിലെ 9 ന് രക്തചാമുണ്ഡി, വിഷ്ണുമൂർത്തി. 11 ന് വെരീക്കര ഭഗവതിയുടെ തിരുമുടി നിവരൽ.

അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ മേലേ ചൊവ്വ കംപ്യൂട്ടർ പഠന കേന്ദ്രത്തിൽ അഞ്ച് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായുള്ള അവധിക്കാല കംപ്യൂട്ടർ ക്ലാസുകൾക്ക് അപേക്ഷിക്കാം. 9947763222.

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്‌സുകൾ
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്‌സുകൾ തുടങ്ങുന്നു. കൗമാരക്കാർ, വീട്ടമ്മമാർ എന്നിവർക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളിലാണു പരിശീലനം. ഫീസ് 5000 രൂപ. താൽപര്യമുള്ളവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ ഫോൺ മുഖേനയോ മേയ് എട്ടിന് വൈകിട്ട് നാലിനകം പേര് റജിസ്റ്റർ ചെയ്യണം. 0497 2706904, 2933904, 9895880075.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com