ADVERTISEMENT

കണ്ണൂർ ∙ ചെറുവാഞ്ചേരി സ്വദേശിയായ യുവതിയെ മോശമായി ചിത്രീകരിച്ച് വിവിധ വാട്‌സാപ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചു കൊടുക്കുകയും യുവതിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ  ചെറുവാഞ്ചേരി സ്വദേശി രാഹിത്ത് (24), താണ സ്വദേശി പ്രജിന എന്ന ഷിൽന (30) എന്നിവരെ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.  

പ്രതികൾ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ ഫോട്ടോ ലൈംഗിക തൊഴിലാളികൾ എന്ന വിധത്തിൽ പല ആളുകൾക്കും വാട്‌് ആപ്പ് വഴി അയച്ചതായും കണ്ടെത്തി. ആവശ്യക്കാർ വാട്‌സാപ്പിലൂടെ സ്ത്രീകളെ തിരഞ്ഞെടുക്കുകയും നിർദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി.

പരാതിക്കാരിയുടെ ഫോട്ടോ വാട്സാപ് സ്റ്റാറ്റസ് ആയി ഇട്ടത് സ്ക്രീൻ ഷോട്ടെടുത്ത് പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഫോട്ടോ കണ്ട് താൽപ‌ര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നൽകുകയാണ് ചെയ്‌തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടിൽ കയറിയും അപവാദം പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടേക്കാമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com