ADVERTISEMENT

മട്ടന്നൂർ∙ കോളാരിയിൽ നിന്ന്  ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ വയലിൽ നിന്ന് ബോംബുകൾ കണ്ടെടുത്തത്. പുല്ലരിയാൻ വയലിൽ പോയ പ്രദേശത്തെ സ്ത്രീയാണ് 2 ബക്കറ്റിലായി സൂക്ഷിച്ച സ്റ്റീൽ ബോംബുകൾ കണ്ടത്.തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ബോംബ് ശേഖരം കണ്ടെത്തിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.  പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച മുൻപ് മട്ടന്നൂർ മേഖലയിൽ ബോംബുകൾക്കായി പരിശോധന നടത്തിയിരുന്നു. ഒരു മാസത്തിനിടെ രണ്ടിടങ്ങളിൽ നിന്നാണ് ബോംബുകൾ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com