ADVERTISEMENT

യുഡിഎഫ്
മഞ്ചേശ്വരം∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി.  മുണ്ട്യത്തടുക്ക പള്ളിയിൽ  പുത്തൂർ എംഎൽഎ  അശോക് റൈ   ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളി‍ൽ പര്യടനം നടത്തിയതിനു ശേഷം കുമ്പളയിൽ സമാപിച്ചു. സമാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കുമ്പോൽ ഉമർ കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ചു.

എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ പാലായിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്.
എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ പാലായിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്.

എൽഡിഎഫ്
തൃക്കരിപ്പൂർ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തി.. കർഷകനായ കെ.പി.കൃഷ്‌ണൻ കല്ലുമ്മക്കായ നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. രാവിലെ പള്ളിക്കര മുണ്ടേമ്മാട്‌ റോഡിൽ നിന്നും പര്യടനം ആരംഭിച്ചു. പാലായി സെന്റർ, പട്ടേന ജനശക്തി, അഴിത്തല, എരിഞ്ഞിക്കീൽ, ആയിറ്റി, തങ്കയം അബ്ദുറഹ്‌മാൻ വായനശാല പരിസരം, കിനാത്തിൽ, പോത്താംകണ്ടം, കടുമേനി, പുങ്ങംചാൽ, ഭീമനടി, പെരുമ്പട്ട, പുലിയന്നൂർ, ആലന്തട്ട എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മുഴക്കോം എകെജി മന്ദിരം പരിസരത്ത്‌ സമാപിച്ചു. 

എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി കാഞ്ഞങ്ങാട് മേഖലയിൽ വോട്ട് അഭ്യർഥിക്കുന്നു.
എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി കാഞ്ഞങ്ങാട് മേഖലയിൽ വോട്ട് അഭ്യർഥിക്കുന്നു.

എൻഡിഎ
കാഞ്ഞങ്ങാട്∙എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.മാവുങ്കാലിൽ ആദ്യ സ്വീകരണയോഗം നടന്നു. തുടർന്ന് കല്യാൺ റോഡ്, ഏച്ചിക്കാനം, അമ്പലത്ത്കര, പൂത്തക്കാൽ, കാരാക്കോട്, കാഞ്ഞിരപ്പൊയിൽ, കോതോട്ട്, മൂന്ന് റോഡ്, എരിക്കുളം, ബങ്കളം, കൂലോം റോഡ്, ചാളക്കടവ്, പുതിയവളപ്പ് കടപ്പുറം, ഗുരുജി കടപ്പുറം,, മരക്കാപ്പ് കടപ്പുറം, കല്ലൂരാവി, വാഴുന്നോറടി, അരയി, ആറങ്ങാടി, ചെമ്മട്ടം വയൽ, അജാനൂർ കടപ്പുറം, കൊളവയൽ, മാണിക്കോത്ത്, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ചിത്താരി കടപ്പുറത്ത് സമാപിച്ചു.

രാജ്നാഥ് സിങ് ഇന്നെത്തും
കേന്ദ്ര മന്ത്രിയും ബിജെപി മുൻ ദേശീയ പ്രസിഡന്റുമായ  രാജ്നാഥ് സിങ് ഇന്ന് രാവിലെ 10.30ന് താളിപ്പടുപ്പ് മൈതാനത്ത് സംഘടിപ്പിക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

ഇടത്, വലത് മുന്നണികൾ ഡൽഹിയിലെത്തുമ്പോൾ ഒരു ബോഗിയിൽ: കുമ്മനം രാജശേഖരൻ
കാസർകോട്∙കേരളത്തിൽ നിന്ന് 2 ബോഗികളിൽ വണ്ടി കയറുന്ന ഇടത്, വലത് മുന്നണികളുടെ എംപിമാർ ഡൽഹിയിൽ എത്തുമ്പോൾ ഒരു മുന്നണിയുടെ ബോഗിയിലാണു യാത്ര ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ അഭിഭാഷക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാലര ലക്ഷം കോടി രൂപയുടെ കടക്കെണിയിലായിട്ടും കേരളം പിടിച്ചുനിൽക്കുന്നത് നരേന്ദ്ര മോദിയെന്ന ശക്തനായ പ്രധാനമന്ത്രി കേന്ദ്രം ഭരിക്കുന്നത് കൊണ്ട് ആണെന്നും. 

കേരളം എന്ത് വികസനമാണ് നടപ്പാക്കിയെന്ന വ്യക്തമായ മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കാൻ സാധിക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണു മുന്നോട്ട് പോകുന്നതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് എ.സി.അശോക് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രവീന്ദ്രൻ, ബിജെപി സംസ്ഥാന സമിതി അംഗം മനോജ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, സഹകാർ ഭാരതി ദേശീയ സമിതി അംഗം കരുണാകരൻ നമ്പ്യാർ, എ.ജി.അനിൽ എന്നിവർ പ്രസംഗിച്ചു. അശ്വിനിയുടെ വിജയത്തിനായി അഭിഭാഷകരുടെ നേതൃത്വത്തിൽ പാർലമെന്റ് മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിൽ പതിനായിരം പൗരപ്രമുഖരെ നേരിൽ കാണാനും സംഗമം തീരുമാനിച്ചു.

കോൺഗ്രസിന് അനുകൂലമായി നിശ്ശബ്ദ  തരംഗം: വി.ഡി. സതീശൻ
കുണ്ടംകുഴി ∙ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പു ചെയ്യുന്ന നരേന്ദ്രമോദിയുമായി പരസ്യ ധാരണയിലാണ് കേരളത്തിലെ സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ അന്വേഷണത്തിലെ മെല്ലെപ്പോക്ക്.കുണ്ടംകുഴിയിൽ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചാരണ യോഗം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് അനുകൂലമായ ഒരു നിശ്ശബ്ദ തരംഗം രാജ്യത്തു  അലയടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉദുമ നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്  പി.കെ ഫൈസൽ, എ.ഗോവിന്ദൻ നായർ കല്ല്യോട്, ബാലകൃഷ്ണൻ പെരിയ, ഹക്കിം കുന്നിൽ, ബിപി പ്രദീപ്കുമാർ ,എം.സി പ്രഭാകരൻ, ഗീത കൃഷ്ണൻ, കെ.ബി മുഹമ്മദ് കുഞ്ഞി, മിനി ചന്ദ്രൻ,സാജിദ് മൊവ്വൽ, സി.രാജൻ പെരിയ, ഗോപിനാഥൻ നായർ, അബ്ദുല്ല കുഞ്ഞി, കെ.ബലരാമൻ നമ്പ്യാർ , കാർത്തികേയൻ പെരിയ, സി.അശോക് കുമാർ, സാബു ഏബ്രഹാം, ആനന്ദ് മോവ്വർ, ഇ.മാധവൻ നായർ, ഫിലിപ്പ് കൊട്ടോടി, ഇ.കുഞ്ഞികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

സുള്ള്യയിൽ കോൺഗ്രസ് റോ‍ഡ് ഷോ 
സുള്ള്യ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് വിട്ട്ല, ഉപ്പിനങ്ങാടി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി. ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി ആർ.പത്മരാജ് റോഡ് ഷോയിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ചു. വിട്ട്ല പഞ്ചലിങ്കേശ്വര ക്ഷേത്രത്തിനു മുന്നിൽനിന്ന് ആരംഭിച്ച റോഡ് ഷോ ടൗണിൽ സഞ്ചരിച്ച് വിട്ട്ല ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഉപ്പിനങ്ങാടി ടൗണിൽ നടന്ന റോഡ് ഷോയിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. പുത്തൂർ എംഎൽഎ അശോക് കുമാർ റായ്, ദക്ഷിണ കന്നഡ ഡിസിസി പ്രസിഡന്റ് കെ.ഹരീഷ് കുമാർ, നേതാക്കളായ വിനയകുമാർ സൊറകെ, ബി.രമാനാഥ റായ്, ശകുന്തള ഷെട്ടി, കാവു ഹേമനാഥ ഷെട്ടി, എം.എസ്.മുഹമ്മദ്, വിട്ട്ല - ഉപ്പിനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസി‍ഡന്റ് ഡോ.കെ.പി.രാജാറാം, പുത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ബി.വിശ്വനാഥ റായ് തുടങ്ങിയവർ റോഡ് ഷോയിൽ അണി നിരന്നു. പുത്തൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി.

എൽഡിഎഫ് പൊതുയോഗവും റാലിയും നടത്തി
ചട്ടഞ്ചാൽ∙ എൽഡിഎഫ് സ്ഥാനാ‍ർഥി എം.വി.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം  പൊതുയോഗവും റാലിയും നടത്തി. സിപിഐ ദേശിയ എക്സിക്യുട്ടിവ് അംഗം കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. വി.രാജൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായകെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു എംഎൽഎ, ടി.കൃഷ്ണൻ, മൊയ്തീൻ കുഞ്ഞി കളനാട്, പി.കെ. അബ്ദുറഹ്മാൻ, അൻവർ മാങ്ങാടൻ, ടി നാരായണൻ  എന്നിവർ പ്രസംഗിച്ചു.

പനയാലിൽ സംഘടിപ്പിച്ച റാലിയും പൊതുയോഗവും  കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഇ സുജിത് കുമാർ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ,  ഷാലു മാത്യു,  എം.ഗൗരി, എ. ബാലകൃഷ്ണൻ, ടി.മുഹമ്മദ് കുഞ്ഞി,അജയൻ പനയാൽ,എ.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com