ADVERTISEMENT

കാസർകോട് ∙ ബൂത്ത് ലവൽ ഓഫിസർമാരിൽ കൂടുതൽപേരും  പല വീടുകളിലും വോട്ടർ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന ആരോപണം ഉയർന്നു. വോട്ടറുടെ പടം സഹിതമുള്ള സ്ലിപ് വോട്ടെടുപ്പിനു മുൻപ് തന്നെ എല്ലാ വോട്ടറുടെയും വീടുകളിൽ എത്തിക്കണമെന്നാണ് നിബന്ധന. എന്നാൽ പലരും അതത് രാഷ്ട്രീയ കക്ഷി നേതാക്കൾക്കു കൈമാറുകയാണ്. വോട്ടർമാരെ നേരിട്ടു കണ്ട് തിരിച്ചറിയുക കൂടിയാണ് സ്ലിപ് നേരിട്ടു വീടുകളിൽ നൽകുന്നതിനു പിന്നിൽ. 

ഒപ്പം വോട്ടർ പട്ടികയിൽ പേരില്ലാത്തവരുടെ വിവരവും അറിയാം. മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും മറ്റും പേരുകൾ ഒഴിവാക്കിയില്ലെങ്കിൽ ആ വിവരവും കിട്ടും. എല്ലാ ബൂത്തുകളിലും ബൂത്തു ലവൽ ഓഫിസർമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോൾ ബൂത്തിനു സമീപം ബൂത്ത് ലവൽ ഓഫിസർ ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com