ADVERTISEMENT

എയിംസും  മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയവും ആരംഭിക്കാൻ പോരാടും: ഉണ്ണിത്താൻ
കാസർകോട്∙ കാസർകോട് എയിംസും മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയവും ആരംഭിക്കണമെന്നും അതിനായി പോരാടുമെന്നും പ്രഖ്യാപിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പര്യടനം ബായാർ പദവിൽ കെ.എം.ഷാജി  ഉദ്ഘാടനം ചെയ്തു. കാസർകോട് വികസന രംഗത്ത്  ഇനിയും ഏറെ മുന്നോട്ടുപോകണം ആ പോരാട്ടത്തിൽ കാസർകോട് ജനത കൂടെയുണ്ടാകണമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ഉണ്ണിത്താന്റെ വോട്ട് അഭ്യർഥന.

ആഘോഷ ഭരിതമായ സ്വീകരണമാണ് വിവിധ മണ്ഡലങ്ങളിൽ ലഭിച്ചത്. പൈവളിഗെ, മീഞ്ച, മഞ്ചേശ്വരം, വോർക്കാടി, എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിച്ച്  പര്യടനം മജീർ പള്ളയിൽ സമാപിച്ചു. എ.കെ.എം.അഷ്റഫ് എംഎൽഎ, സുബ്ബയ്യ റൈ, എം.ബി.യൂസഫ്,ടി.എ.മൂസ, ജെ.എസ്.സോമശേഖര,സുന്ദര ആരിക്കാടി,എം.സി.പ്രഭാകരൻ,അസീസ് മരിക്ക,മഞ്ജുനാഥ ആൽവ,എം.അബ്ബാസ്,ലോക്നാഥ് ഷെട്ടി, ഡിഎംകെ മുഹമ്മദ്, അർഷാദ് വോർക്കാടി,സുൽഫിക്കർ അലി കയ്യാർ, അസീസ് കളത്തൂർ, സൈഫുല്ല തങ്ങൾ, അസീസ് കളായി, സാലി ഹാജി, ലക്ഷ്മൺ പ്രഭു,എ.കെ.ആരിഫ്, കമലാക്ഷി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.

എൻഡിഎ സ്ഥാനാർഥി എം.എൽ അശ്വിനി കാഞ്ഞങ്ങാട് തട്ടുമ്മലിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
എൻഡിഎ സ്ഥാനാർഥി എം.എൽ അശ്വിനി കാഞ്ഞങ്ങാട് തട്ടുമ്മലിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു

നിർധനർക്ക് ആശ്വാസമായി ആയുഷ്മാൻ  ഭാരത് പദ്ധതി: എം.എൽ.അശ്വിനി
തട്ടുമ്മൽ ∙നിർധനർക്കുള്ള ആരോഗ്യ ചികിത്സാ പദ്ധതി വഴിമുട്ടുമ്പോൾ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി മാതൃകാപരമായി മുന്നോട്ടു പോവുകയാണെന്ന് എം.എൽ.അശ്വിനി പറഞ്ഞു. തട്ടുമ്മലിൽ നടന്ന തിരഞ്ഞെടുപ്പ് സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കാരുണ്യ പദ്ധതിയിൽ അഞ്ഞൂറ് കോടിയിലേറെ കുടിശിക വന്നതോടെ ഗുരുതര രോഗങ്ങൾക്കുമാത്രം ചികിത്സ ലഭ്യമാക്കൂ എന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. അറുപതിലേറെ സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയത്.

അതേസമയം 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിരക്ഷ ലഭ്യമാക്കുമെന്ന് ബിജെപി ഉറപ്പ് നൽകുന്നു. ലക്ഷക്കണക്കിന് നിർധനരായ രോഗികളാണ് കേരളസർക്കാരിന്റെ ഈ അനാസ്ഥ മൂലം ദുരിതം അനുഭവിക്കാൻ പോകുന്നത്. കാരുണ്യ പദ്ധതി നടത്തിപ്പിനും ക്ഷേമ പെൻഷനുകളുടെ വിതരണത്തിനും പണമില്ലാത്ത സർക്കാരിന് മറ്റ് ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് എം.എൽ അശ്വിനി കൂട്ടിച്ചേർത്തു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി. വിനീത് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ. വേണുഗോപാൽ, ശ്രീജിത്ത് പറക്കളായി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com