ADVERTISEMENT

യുഡിഎഫ്
തൃക്കരിപ്പൂർ∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. തൈക്കടപ്പുറത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്  ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. പര്യടനം പടന്നയിൽ സമാപിച്ചു.പി.കെ.ഫൈസൽ, എ.ജി.സി.ബഷീർ, എം.പി.ജോസഫ്, നടുക്കുന്നിൽ വിജയൻ, എം.അസൈനാർ, രമേശൻ കരുവാച്ചേരി, കെ.കെ.രാജേന്ദ്രൻ, ടി.സി.എ.റഹ്മാൻ, മാമുനി വിജയൻ, കെ.പി.പ്രകാശൻ, ധന്യ സുരേഷ്, മ‍‍ഡിയൻ ഉണ്ണിക്കൃഷ്ണൻ, വി.കെ.പി.ഹമീദലി, പി.കുഞ്ഞിക്കണ്ണൻ, അസ്‌ലം പടന്ന, എം.വി.ഉദ്ദേഷ് കുമാർ, ടി.എസ്.നജീബ്, മിനി ചന്ദ്രൻ, എറുവാട്ട് മോഹനൻ, കെ.ബാലകൃഷ്ണൻ, രജീഷ് ബാബു, കെ.അശോകൻ, ഷംസീറ മുഹമ്മദലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മാടക്കാലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മാടക്കാലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ.

എൽഡിഎഫ്‌ 
മഞ്ചേശ്വരം∙എൽഡിഎഫ്‌ സ്ഥാനാർഥി എം.വി.ബാലകൃഷ്‌ണൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി. കുളൂർ, കൊമ്മംഗള, കുരുടപദവ്‌,  മുളിഗദ്ദെ, കന്നാട്ടിപ്പാറ, ഫിർദൗസ്‌ നഗർ, ഷിറിയ, ചേവാർ,  ഖത്തീബ്‌ നഗർ, മുളിയടുക്ക, പേരാൽ, ആരിക്കാടി കടവത്ത്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കോയിപ്പാടി കടപ്പുറത്ത്‌ സമാപിച്ചു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബി.വെങ്കട്ട് ഇന്ന് എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ കെ.ആർ.ജയാനന്ദ, വി.വി.രമേശൻ, പി.രഘുദേവൻ, പി.കെ.നിഷാന്ത്, ഗിരീഷ്‌ കാഞ്ഞങ്ങാട്‌, കെ.കെ.അബ്ദുല്ലക്കുഞ്ഞി, ഡി.സുബ്ബണ്ണ ആൾവ, എം.സി.അജിത്‌, രാമകൃഷ്‌ണ കടമ്പാർ, മുസ്‌തഫ കടമ്പാർ, സി.എ.സുബൈർ, അബ്ദുൽ റസാഖ്‌ ചിപ്പാർ, രാഘവ ചേരാൽ, മുഹമ്മദ്‌ കൈക്കമ്പ, സിദ്ദീഖ്‌ കൈക്കമ്പ, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി ബോവിക്കാനത്ത് നടത്തിയ റോഡ്ഷോ
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി ബോവിക്കാനത്ത് നടത്തിയ റോഡ്ഷോ

എൻഡിഎ
കാസർകോട്∙എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി ഉദുമ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. മുളിയാർ മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ദിലീപ് കുമാർ പള്ളഞ്ചി, ജയകുമാർ മാനടുക്കം, ബിജെപി ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ കാലിക്കടവ്, മുളിയാർ മണ്ഡലം സെക്രട്ടറി അനന്യ, രജനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com