ADVERTISEMENT

പാലക്കുന്ന്–തൃക്കരിപ്പൂർ ∙ ആപത്ത് കാലത്ത് കേരളത്തെ സഹായിക്കാത്ത മോദിയാണ് ഇപ്പോൾ കേരളത്തെ വികസിപ്പിക്കുമെന്ന് വീമ്പിളക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കുന്നിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേന്ദ്രസർക്കാർ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം ലഭ്യമാക്കാതെ ശ്വാസംമുട്ടിച്ചപ്പോൾ  ഞങ്ങൾക്ക് സുപ്രീംകോടതിയിൽ പോകേണ്ടി വന്നു.

കേരളം ഉയർത്തിയത് ഗൗരവം ഏറിയ പ്രശ്നം എന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരസ്യമായി പറഞ്ഞത്.  പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിമർശനം. ലോക്സഭയിൽ കേരളത്തിന്റെ ശബ്ദം ഉയർന്നില്ലെന്നും എല്ലാത്തിലും പ്രതികരിക്കുന്ന രാഹുൽ ഗാന്ധി സിഎഎ  പ്രശ്നത്തിൽ പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലക്കുന്നിൽ ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ,  കെ.പി.സതീഷ് ചന്ദ്രൻ, സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ,  പി.കരുണാകരൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ഇ.ചന്ദ്രശേഖരൻ എംഎൽഎ, കെ.കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിരാമൻ, ഘടകകക്ഷി നേതാക്കളായ സി.പി.ബാബു, എം.എ.ലത്തീഫ്, കരീം ചന്തേര, പി.പി.രാജു, കുര്യാക്കോസ് പ്ലാപ്പറമ്പാൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.ടി.നന്ദകുമാർ, സണ്ണി അരമന, സജി സെബാസ്റ്റ്യൻ, മൊയ്തീൻ കുഞ്ഞി കളനാട് എന്നിവർ പ്രസംഗിച്ചു.

തൃക്കരിപ്പൂരിൽ എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, പി.കരുണാകരൻ, സി.എച്ച്.കുഞ്ഞമ്പു, സാബു ഏബ്രഹാം, ഇ.കുഞ്ഞിരാമൻ, സിപിഐ സംസ്ഥാന അസിസ്റ്റൻഡ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ, സി.പി.ബാബു, ടി.വി.ബാലകൃഷ്ണൻ,  കരീം ചന്തേര, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, രതീഷ് പുതിയപുരയിൽ, രതീഷ് പുതിയടത്ത്, പി.വി.തമ്പാൻ, എം.കെ.ഹാജി, പി.പി.രാജു, ഒ.എം.ബാലകൃഷ്ണൻ , വി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com