ADVERTISEMENT

വിദ്യാനഗർ ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൂർത്തിയാകാത്തതും പഴയ വൈദ്യുതി തൂണുകൾ മാറ്റാത്തതും ഗതാഗതത്തിനു തടസ്സമാകുന്നതായി പരാതി ഉയരുന്നു.  ജില്ലയിലെ പലയിടങ്ങളിലും ഇത്തരം പ്രയാസങ്ങൾ നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു. വിദ്യാനഗറിലെ റേഷൻ മൊത്തവിതരണ കേന്ദ്രത്തിലേക്ക് സാധനങ്ങളുമായി എത്തിയ  വലിയ ലോറികൾ  വൈദ്യുതി തൂണുകൾ മാറ്റാത്തതിനാൽ കടന്നു പോകുന്നതിനു  തടസ്സമായി.

വിദ്യാനഗറിൽ ദേശീയ പാതയിൽ നിന്ന് നെൽക്കള റോഡിലേക്കുള്ള ഭാഗത്താണ് വൈദ്യുതത്തൂണാണ് മാറ്റാതിരിക്കുന്നത്. പുതിയ ഇരുമ്പ് തൂണുകളിട്ട് ട്രാൻസ്ഫോമർ ഉൾപ്പെടെ സ്ഥാപിച്ച്  താഴെ ഭാഗം കോൺക്രീറ്റ് ചെയ്തുറപ്പിച്ചിട്ടും  പഴയ വൈദ്യുതി തൂണുകൾ മാറ്റിയില്ല.. സപ്ലൈകോയുടെ റേഷൻ സംഭരണ കേന്ദ്രവും കാംപ്കോയും നെൽക്കള റോഡിലാണ് പ്രവർത്തിക്കുന്നത്. 

വിദ്യാനഗറിലുള്ള റേഷൻ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നാണ് കാസർകോട് താലൂക്കിലെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. വലിയ ലോറികൾക്ക് സംഭരണ കേന്ദ്രത്തിൽ എത്തുന്നതിന് തടസ്സമായാൽ അരി വിതരണം നിലയ്ക്കാൻ കാരണമാകുമെന്നു ആശങ്കയുണ്ട്.കാംപ്കോയുടെ ജില്ലയിലെ വിവിധ സംഭരണ  കേന്ദ്രങ്ങളിൽ നിന്നുള്ള  അടയ്ക്ക വിദ്യാനഗറിലെ  ഓഫിസിൽ എത്തിച്ചാണ്  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്  ലോറികളിൽ കയറ്റി അയയ്ക്കുന്നത്. 

സപ്ലൈകോ കേന്ദ്രത്തിലും കാംപ്കോയിലും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലാളികളുണ്ട്. കാസർകോട് ഗവ കോളജിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മതിലിനോട് ചേർന്നാണ് നെൽക്കള റോഡ് കടന്നു പോകുന്നത്. ദേശീയപാതയിൽ കാസർകോട് ഭാഗത്തുനിന്നുള്ള സർവീസ് റോഡ് ഇവിടെ പൂർണമാകാത്തതിനാൽ യു ടേൺ കറങ്ങിയാണ് നെൽക്കള റോഡിലേക്ക് ലോറികൾ കയറുന്നത്. റോഡിൽ തന്നെയുള്ള വൈദ്യുതി തൂണ് വലിയ ലോറികൾക്ക് തിരിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com