ADVERTISEMENT

കാസർകോട് ∙ പരാജയ ഭീതിയെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രി നിരാശയിലാണ്. രാജസ്ഥാനിൽ നടത്തിയ വർഗീയ പ്രസംഗം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതത്വവും ആശങ്കയുമുണ്ടാക്കാനാണ്.

മോദി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറക്കം നടിക്കുകയാണ്.  'ഇന്ത്യ' എന്നത് മുന്നണിയില്ല ബിജെപിക്കെതിരെ പോരാടുന്ന 26 പാർട്ടികളുടെ പൊതുവേദിയാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി നിശ്ചയിക്കാറില്ല. രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തപ്പോൾ ‘ഇന്ത്യ’യൊന്നാകെ അതിനെ എതിർത്തു.

 എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ എത്തുമ്പോൾ ചോദിക്കുന്നത് പിണറായി വിജയനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. ഇത് പൊതുവായ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്നതാണ്.  സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഎം ശക്തമായി എതിർത്തിട്ടുണ്ട്. –പ്രകാശ് കാരാട്ട് പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടി ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com