ADVERTISEMENT

കാസർകോട്∙  ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകൾ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകൾ ഒരുക്കി. മഞ്ചേശ്വരം മണ്ഡലം– പോളിങ് സ്റ്റേഷൻ 150 ഹോളി ഫാമിലി എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ കുമ്പള, കാസർകോട് – പോളിങ് സ്റ്റേഷൻ 138 കാസർകോട്് ഗവ. കോളജ്, ഉദുമ – പോളിങ് സ്റ്റേഷൻ 148 ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ കുണ്ടംകുഴി, കാഞ്ഞങ്ങാട് – പോളിങ്  സ്റ്റേഷൻ 20 മഹാകവി പി സ്മാരക ഗവ.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂർ – പോളിങ് സ്റ്റേഷൻ 45 ഗവ.ഹയർസെക്കൻജറി സ്‌കൂൾ ചീമേനി നോർത്ത് എന്നിവയാണ് വനിതകൾ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകൾ.

4 മാതൃകാ  പോളിങ്  സ്റ്റേഷൻ
∙ 5 നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം – പോളിങ് സ്റ്റേഷൻ 23 എസ്എടിഎച്ച്എസ് മഞ്ചേശ്വരം, കാസർകോട് – പോളിങ് സ്റ്റേഷൻ 13, സെൻട്രൽ പ്ലാന്റേഷൻ ക്രോപ്പ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീയ വിദ്യാലയ നമ്പർ 1, ഉദുമ – പോളിങ് സ്റ്റേഷൻ 87 ജിഡബ്ല്യുഎൽപിഎസ് ബാര, കാഞ്ഞങ്ങാട് – പോളിങ് സ്റ്റേഷൻ 166 ഗവ. എൽ.പി സ്‌കൂൾ പടന്നക്കാട്, തൃക്കരിപ്പൂർ – പോളിങ് സ്റ്റേഷൻ 123 ജി.ഡബ്ല്യു.യു.പി.എസ് കൊടക്കാട് എന്നിവയാണ് ഇവ.

4 തനത്  ബൂത്തുകൾ
∙ തനത് ബൂത്തുകളായി ജില്ലയിൽ 4 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. മഞ്ചേശ്വരം മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ നമ്പർ 63 വിദ്യാവർധക എയുപിഎസ് മീയപദവ്, കാസർകോട് മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 88 കമ്മ്യൂണിറ്റി ഹാൾ ഹന്നമൂലെ, ഉദുമ മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 77 ബളവന്തടുക്ക അങ്കൺവാടി, മഞ്ചേശ്വരത്ത് പോളിങ് സ്റ്റേഷൻ 160, ഗവ.എൽ.പി സ്‌കൂൾ മാടക്കാൽ.

2 ബൂത്തുകൾ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാർ
∙ ഭിന്നശേഷിക്കാരായ ജീവനക്കാർ നിയന്ത്രിക്കുന്ന 2  പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കാസർകോട് മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 115 ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചെർക്കള, കാഞ്ഞങ്ങാട് മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 135 ദുർഗ ഹയർസെക്കണ്ടറി സ്‌കൂൾ കാഞ്ഞങ്ങാട് എന്നിവയാണ് പോളിങ് സ്റ്റേഷനുകൾ.

യുവ  സ്റ്റേഷൻ 1
∙ യുവാക്കൾ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനാണ് ജില്ലയിലുള്ളത്. 
മഞ്ചേശ്വരം മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 165 ഗവ. വിഎച്ച്എസ്എസ് മൊഗ്രാൽ ആണ് ജില്ലയിലെ ഏക യുവ പോളിങ് സ്റ്റേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com