ADVERTISEMENT

പക്ഷിനിരീക്ഷണ ക്യാംപ്: കുറ്റിക്കോൽ ∙ വളവ് ഒഎൻവി ഗ്രന്ഥാലയം, സഫ്ദർ ഹാഷ്മി കലാകായിക കേന്ദ്രം കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതി എന്നിവയുടെ സഹകരണത്തോടെ  കുട്ടികൾക്കായി കുഞ്ഞാറ്റ എന്ന പേരിൽ ജില്ലാതല ദ്വിദിന പക്ഷി നിരീക്ഷണ ക്യാംപ് മേയ് 4, 5 തീയതികളിൽ കുറ്റിക്കോൽ ഒഎൻവി ഗ്രന്ഥാലയത്തിൽ നടത്തും.  10 മുതൽ 17 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികൾ, കേരളത്തിലെ പ്രശസ്തരായ പക്ഷി നിരീക്ഷകർ എന്നിവർ ക്യാംപിൽ  സംബന്ധിക്കും.

ഇന്ന് 
∙ ബാങ്ക് അവധി
∙ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്.
 ഉച്ചകഴിഞ്ഞ് തെക്കൻ‍ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.

ഇന്നത്തെ പരിപാടി
പാടി മീത്തലെ വീട് കാമലോൻ തറവാട്: പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം – പ്രതിഷ്ഠ 11.30, അന്നദാനം 1.00.

അധ്യാപക ഒഴിവ്
മുള്ളേരിയ ∙ ബജ മോഡൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ വിവിധ വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്.  അപേക്ഷകൾ 30 നുള്ളിൽ ലഭിക്കണം. ഫോൺ: 8281734105.

സുരക്ഷയ്ക്ക് 3,280  പൊലീസുകാർ
കാസർകോട്∙ ജില്ലയിലെ പോളിങ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കുന്നതായി 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 3,280 പൊലീസുകാർ. പൊലീസിനു പുറമേ എക്സൈസ്, വനം, മോട്ടർ  വാഹന വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും സുരക്ഷ സേനയിൽ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 788 അംഗ സായുധ സേനാംഗങ്ങളെത്തിയിട്ടുണ്ട്.

വായന ക്യാംപ്
ചെറുവത്തൂർ ∙ കുട്ടികളുടെ വായന സമ്പന്നമാക്കാൻ കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ബാലവേദിയുടെ നേതൃത്വത്തിലാണ് കോട്ടപ്പുറം വഞ്ചിവീട്ടിൽ 'ഓളവും തീരവും' വായന ക്യാംപ് സംഘടിപ്പിച്ചു.  പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ക്യാംപ് ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com