ADVERTISEMENT

നാടൻപാട്ട് മത്സരം നാളെ
ഉദുമ ∙ ഉമേശ്  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ 7നു ഉത്തരമേഖലാ നാടൻപാട്ട് മത്സരവും കരോക്കെ ഗാന മത്സരവും (സിംഗിൾസ്) നടത്തുന്നു. നാടൻപാട്ട് മത്സരത്തിൽ ‌ഒരു ടീമിൽ പരമാവധി 7 മുതൽ 10 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം. സമയം 10 മിനിറ്റിൽ കുറയരുത്. തനത് നാടൻ വാദ്യോപകരണങ്ങൾ മത്സരാർഥികൾ തന്നെ ഉപയോഗിക്കണം. പിന്നണി പാടില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ, കരോക്കെ, സിഡി സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. വാമൊഴിയായി പകർന്നു കിട്ടിയ പാട്ടുകൾ അവതരിപ്പിക്കണം. പ്രായപരിധിയില്ല. ​ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ഫോൺ: 9847586400.

പ്രതിഷ്ഠാദിനം
ആലപ്പടമ്പ് ∙ കുന്നുമ്മൽ തറവാട് പൂളൂന്താറ്റ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടവും 29നും 30നും നടക്കും. 29ന് രാവിലെ 8ന് പ്രതിഷ്ഠ ദിന ചടങ്ങുകൾ. വൈകിട്ട് 5ന് തിടങ്ങൽ, 6ന് വെള്ളാട്ടം, 7ന് തോറ്റങ്ങളുടെ പുറപ്പാട്. 8ന് ആദരായനം, കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com