ADVERTISEMENT

കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഉപവരണാധികാരികളായി ദമ്പതികൾ. ചങ്ങനാശേരി സ്വദേശികളായ ജിയോ ടി.മനോജും ഭാര്യ സോളി ആന്റണിയും ആണ് ഉപവരണാധികാരികളായി നിയമിക്കപ്പെട്ടത്. കൊല്ലം എൽആർ ഡപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ് ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ ഉപവരണാധികാരിയാണ്. പുനലൂർ ആർഡിഒ ആയ സോളി ആന്റണിക്കാണ് പുനലൂർ മണ്ഡലത്തിന്റെ ചുമതല.

അപൂർവമായാണ് ഒരേ ലോക്സഭാ മണ്ഡലത്തിൽ ദമ്പതികൾ ഉപവരണാധികാരികൾ ആകുന്നത്. ചങ്ങനാശേരി വാകത്താനം നാലുംനാക്കൽ ആനക്കല്ലിങ്ങൽ വീട്ടിൽ ജിയോയും സോളിയും ഒരേ ജില്ലയിൽ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്നത് ആദ്യമല്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ജിയോ എറണാകുളത്ത് ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറും ഭാര്യ സോളി ആലുവയിൽ റിട്ടേണിങ് ഓഫിസറും ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോട്ടയത്തായിരുന്നു ഇരുവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com