ADVERTISEMENT

മടത്തറ∙ ചിതറ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ് പൊട്ടുന്നത് പതിവായത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. മടത്തറ ബസ് സ്റ്റാൻഡ് റോഡിലാണ് പൈപ് പൊട്ടുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബസ് സ്റ്റാൻഡ് റോഡ് തകർന്നു. 

കല്ലടയാറ്റിൽ മൈലമൂട്ടിൽ ഉള്ള കിണറ്റിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മടത്തറ മേലേമുക്കിലുള്ള ടാങ്കിൽ എത്തിച്ച് ശുദ്ധീകരിച്ചു പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം ചെയ്യുകയാണ്. ഇതിനിടയിലാണ് പൈപ് പൊട്ടി വെള്ളം പാഴാകുന്നതും പല സ്ഥലത്തും റോഡിനും നാശം ഉണ്ടാകുന്നത്.പൈപ് പൊട്ടി വെള്ളം ഒഴുകി റോഡിന് നാശം ഉണ്ടായാൽ നന്നാക്കാൻ മാസങ്ങളോളം എടുക്കുന്ന സ്ഥിതിയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com