ADVERTISEMENT

കുണ്ടറ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മൂർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലതു കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടി.

21ന് പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നു കാട്ടി കുണ്ടറ പൊലീസിൽ കൃഷ്ണകുമാർ പരാതി നൽകുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അന്വേഷിച്ച് പ്രതികളെ പിടികൂടണമെന്നുമായിരുന്നു പരാതി. ഇതിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സനൽ പിടിയിലായത്. അടുത്ത സ്വീകരണ സ്ഥലം ചൂണ്ടിക്കാണിക്കുന്നതിനായി കൈ നീട്ടിയപ്പോൾ സ്കൂട്ടറിന്റെ താക്കോൽ കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു എന്ന കുറ്റത്തിനാണ് സനലിനെതിരെ കേസ് എടുത്തിരിക്കുന്നത്. സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com