ADVERTISEMENT

കുണ്ടറ∙ ഇളമ്പള്ളൂര്‍ ദേവീക്ഷേത്രത്തില്‍ പത്താമുദയം ഉത്സവത്തിന് കൊടിയിറങ്ങി. ഇന്നലെ രാത്രി 10.30 ഓടെ കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തി ദേവിയെ വലംവച്ച് ഒഴിഞ്ഞതോടെയാണ് ഉത്സവം കൊടിയിറങ്ങിത്. വൈകിട്ട് 5 ഓടെ ആരംഭിച്ച ആറാട്ട് ഘോഷയാത്ര തിരിച്ച് ക്ഷേത്രാങ്കണത്തിൽ എത്തിയതോടെ നെടുംകുതിരയെടുപ്പ് ആരംഭിച്ചു.

നെടുംകുതിര ദേശീയപാതയിൽ ഇറങ്ങി പഞ്ചായത്ത് റോഡ് വഴി ക്ഷേത്ര അങ്കണം ചുറ്റി ദേവിക്ക് വലം വയ്ക്കുന്നത് കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. കുതിര എടുപ്പ് കഴിഞ്ഞതോടെ കെട്ടുകാഴ്ച ആരംഭിച്ചു. രാത്രി 10.30 ഓടെ വിവിധ കരകളിൽ നിന്ന് എത്തിയ നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ക്ഷേത്രത്തിൽ എത്തിചേർന്നു. തുടർന്ന് ഉത്സവം കൊടിയിറങ്ങി. 

തന്ത്രി ഏരണിയൂര്‍ ഹോരക്കാട്ട് ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി നാരായണന്‍ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 5ന് ഇലഞ്ഞിവേലിക്കല്‍ കളരി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടക്കും. ഘോഷയാത്രയായി പുന്നമുക്ക്, പെരുമ്പുഴ കോളനിമുക്ക്, കലുങ്കുമുക്കുവഴി ഇലഞ്ഞിവേലില്‍ ക്ഷേത്രത്തില്‍ എത്തി ഭദ്രാദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com