ADVERTISEMENT

പത്തനാപുരം∙ കലാശക്കൊട്ടിനിടെ പത്തനാപുരത്ത് എൽഡിഎഫ്–യുഡിഎഫ് സംഘർഷം. ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ  ആറു പേർക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ അനന്തുപിള്ള, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സന്ദീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് ഖാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോബൻ പത്തനാപുരം, പ്രവർത്തകരായ സൽമാൻ, അൻവർ, എന്നിവർക്കാണ് പരുക്കേറ്റത്.

സമയം കഴിഞ്ഞിട്ടും മൈക്ക് ഓഫ് ചെയ്യാത്തതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പത്തനാപുരം സെൻട്രൽ ജംക്‌ഷനിൽ നടന്ന കലാശക്കൊട്ടിനിടെയായിരുന്നു സംഭവം. യുഡിഎഫ് പ്രവർത്തകരെ താലൂക്ക് ആശുപത്രിയിലും എൽഡിഎഫ് പ്രവർത്തകരെ ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ കോൺഗ്രസിന്റെ കൊടിമരം എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചത് മറ്റൊരു സംഘർഷത്തിലേക്ക് നയിച്ചു. ഇത് ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിൽ വീണ്ടും കെട്ടിയ ശേഷമാണ് രണ്ടു വിഭാഗം പ്രവർത്തകരും പിരിഞ്ഞു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com