ADVERTISEMENT

കൊല്ലം ∙ റെയിൽവേ സ്റ്റേഷൻ പേ പാർക്കിങ്ങിൽ നിന്നു ബൈക്കുകൾ മോഷണം പോയെന്നു പരാതി. കഴിഞ്ഞ 30ന് ആണ് 3 ബൈക്കുകൾ മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിങ്ങിലെ 2ാം കവാടത്തിലൂടെയാണ് ബൈക്ക് കടത്തിയെതെന്നാണു കരുതുന്നത്. 

എല്ലാ സമയത്തും 2 ജീവനക്കാർ ഇവിടെ ഉണ്ടാകാറുണ്ടെങ്കിലും ഇവർ ഭക്ഷണം കഴിക്കാൻ മാറിയ സമയത്താകും മോഷണം നടന്നെതെന്നു കരുതപ്പെടുന്നു. ഈ കവാടം ഇതോടെ അടച്ചിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ ഇടതുവശത്തായി മേൽപ്പാലത്തിനു താഴെ സ്ഥിതി ചെയ്യുന്ന പാർക്കിങ് സ്ഥലത്ത് ഏകദേശം അഞ്ഞൂറിലധികം ഇരുചക്ര വാഹനങ്ങളും നൂറോളം കാറുകളും പാർക്ക് ചെയ്യാറുണ്ട്. ഇവിടെ ഇത്തരം സംഭവം ആദ്യമായാണെന്നു ജീവനക്കാർ പറയുന്നു.പാർക്കിങ് കരാറെടുത്ത വ്യക്തി ഇല്ലാത്ത സമയത്താണു സംഭവം നടക്കുന്നത്. 

ഇതു മനസ്സിലാക്കിയ, ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയം അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നു ജീവനക്കാർ സംശയിക്കുന്നു. എന്നാൽ ഇവിടെ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. നഷ്ടപ്പെട്ടതിൽ ഒരു ബൈക്ക് തിരുവനന്തപുരത്തു ജോലി ചെയ്യുന്ന, ദിവസവും രാവിലെ ബൈക്ക് പാർക്ക് ചെയ്തു വൈകിട്ട് എടുത്തുകൊണ്ടുപോകുന്ന വ്യക്തിയുടെ ബൈക്കാണ്.

ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണു മറ്റൊരു പരാതിയും ഇതേ ദിവസം ലഭിച്ചുവെന്ന് അറിയുന്നത്. നഷ്പ്പെട്ടതിൽ ഒരു ബൈക്ക് റെയിൽവേ ഉദ്യോഗസ്ഥന്റേതാണ്. മുൻപ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ പാർക്കിങ് ഉണ്ടായിരുന്ന സമയത്തും ബൈക്ക് മോഷണവും പെട്രോൾ മോഷണവും നടന്നിരുന്നു എന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com