മോഷണം പോയ ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ
Mail This Article
ഇടയം ∙ ഉത്സവത്തിനെത്തിയ ബന്ധുവിന്റെ മോഷണം പോയ സ്വർണാഭരണങ്ങൾ സമീപത്തെ വീട്ടുപടിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപായിരുന്നു ആഭരണങ്ങൾ മോഷണം പോയത്. ഇതിൽ രണ്ടു വളകളാണ് കഴിഞ്ഞ ദിവസം മോഷണം നടന്ന വീടിനു സമീപത്തുള്ള വീടിന്റെ അടുക്കളയുടെ മുന്നിലിരുന്ന വേസ്റ്റ് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇടയം ജംക്‌ഷനിൽ പ്രധാന റോഡിന്റെ വശത്തായാണ് ആഭരണം ഉപേക്ഷിച്ച വീടുള്ളത്.
ഇതിനു സമീപത്തെ വഴിയിലൂടെ പോകുന്നിടത്താണ് മോഷണം നടന്ന വീട് . വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസെത്തി ആഭരണങ്ങൾ ഏറ്റുവാങ്ങി. ബന്ധുവീട്ടിൽ വിരുന്നെത്തിയ തിരുവനന്തപുരം സ്വദേശികളുടെ ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം 5 പവന്റെ ആഭരണങ്ങൾ നഷ്ടമായതായി പറയുന്നു. ഒന്നര മാസം മുൻപ് വീട് കുത്തിത്തുറന്നു മോഷ്ടിച്ച സ്വർണാഭരണം സമീപത്തെ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയൽ നിന്നും കണ്ടെത്തിയിരുന്നു.