കൊല്ലം ജില്ലയിൽ ഇന്ന് (09-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിയന്ത്രണം : കൊല്ലം∙ കോട്ടുക്കൽ-തോട്ടംമുക്ക്-വയല റോഡ് പുനർ നിർമിക്കുന്നതിനാൽ 11 മുതൽ ഏഴ് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. കോട്ടുക്കൽ നിന്ന് വയലയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ കോട്ടുക്കൽ ഫിൽഗിരി-തോട്ടംമുക്ക്‌വഴി വയലയ്ക്കും തിരിച്ചും പോകണം.
സിറ്റിങ് മാറ്റി
കൊല്ലം∙ കലക്ടറേറ്റിൽ ഇന്ന് നടത്താനിരുന്ന ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ സിറ്റിങ് ജൂലൈ 25ലേക്ക് മാറ്റി.
ആധാരമെഴുത്ത് ഓഫിസുകൾക്ക് അവധി
കൊല്ലം ∙ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നതിനാൽ ഇന്നും നാളെയും ജില്ലയിലെ എല്ലാ ആധാരം എഴുത്ത് ഓഫിസുകൾക്കും അവധിയായിരിക്കുമെന്നു ജില്ലാ പ്രസിഡന്റ് ജെ.കുഞ്ഞുമോൻ, സെക്രട്ടറി വി.സലിം എന്നിവർ അറിയിച്ചു.
അതിഥി അധ്യാപകരെ ആവശ്യമുണ്ട്
പുനലൂർ ∙ ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കൊമേഴ്സ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ 24ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി (പകർപ്പും) കോളജ് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പിഎച്ച്ഡി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
സ്നേഹ ഹസ്തം മെഗാ മെഡിക്കൽ ക്യാംപ് ഇന്ന്
കുളത്തൂപ്പുഴ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വനം വകുപ്പും തെന്മല വനവികാസ ഏജൻസിയും ആരോഗ്യ വകുപ്പും സംഘടിപ്പിക്കുന്ന സ്നേഹ ഹസ്തം മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 9 മുതൽ വില്ലുമല ഗവ. ട്രൈബൽ എൽപി സ്കൂളിൽ നടത്തും. ജനറൽ മെഡിസിൻ, നേത്ര വിഭാഗം, ഇഎൻടി, ഒാർത്തോ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ലാബ്, ഫാർമസി വിഭാഗങ്ങളിൽ ചികിത്സ നൽകും.