കൊല്ലം ജില്ലയിൽ ഇന്ന് (10-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
എസ്എൻ കോളജിൽ അധ്യാപക ഒഴിവുകൾ : കൊല്ലം∙ ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സംസ്കൃതം, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോ ടെക്നോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിലോസഫി, ജേണലിസം, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി വിഭാഗങ്ങളിൽ നിലവിലുള്ളതും വന്നേക്കാവുന്നതുമായ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം ഡപ്യൂട്ടി ഡിസിയിൽ റജിസ്റ്റർ ചെയ്ത യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 24ന് 2 മണിക്കകം കോളജ് ഓഫിസിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം
കൊല്ലം ∙ ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്റെ പരിധിയിലുള്ള ആൺകുട്ടികൾക്കായുള്ള ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റലിലേക്കും പെൺകുട്ടികൾക്കായുള്ള കുന്നത്തൂർ പോരുവഴി പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കും നിലവിലുളള ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ, ജനറൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, 2024 മാർച്ചിലെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നിവ സഹിതം 25ന് വൈകിട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, ട്യൂഷൻസൗകര്യം എന്നിവ സൗജന്യം. 9188920053, 9497287693.
ഒഴിവുകൾ
കൊല്ലം ∙ കൊട്ടിയം അസീസി എൻട്രി ഹോം ഫോർ ഗേൾസ് ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ടേക്കർ, നൈറ്റ് സെക്യൂരിറ്റി, മൾട്ടി ടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം- 30 വയസ്സ് മുതൽ. സുപ്പീരിയർ ജനറൽ (എൻജിഒ) എഫ്ഐഎച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തിൽ 22നകം അപേക്ഷിക്കാം. 0474 2791597.
കൊല്ലം ∙ താനൂർ സിഎച്ച്എംകെഎം സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി അംഗീകൃത യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം. gctanur.ac.in 0494 2582800.
നാല് വർഷ ബിരുദം: സെമിനാർ നടത്തും
അഞ്ചൽ ∙ നാലുവർഷ ബിരുദ കോഴ്സുകളെ കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവബോധം വരുത്തുന്നതിനു സെന്റ് ജോൺസ് കോളജ് ഓൺലൈൻ സെമിനാർ നടത്തുന്നു. 12നു വൈകിട്ട് 5 മുതൽ ഗൂഗിൾ മീറ്റ് വഴിയാണു സെമിനാർ. വിവരങ്ങൾക്ക് www.stjohns.ac.in 9447497122.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10ന് മുൻപ് അപേക്ഷിക്കണം. 9746805470.