കൊല്ലം ജില്ലയിൽ ഇന്ന് (11-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
അദാലത്ത് 16ന് : കൊല്ലം ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് മേയ് 16ന് രാവിലെ 10 മുതൽ കൊല്ലം ആശ്രാമം സർക്കാർ ഗെസ്റ്റ്ഹൗസ് ഹാളിൽ നടത്തും.
ഇന്റേൺഷിപ്
കൊല്ലം ∙ ടികെഎം എൻജിനീയറിങ് കോളജിൽ ഒപ്റ്റിക്കൽ കമ്യൂണിക്കേഷനിൽ ഇന്റേൺഷിപ്പിന് അവസരം. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖ സാങ്കേതിക സേവനദാതാവുമായ ഒപ്റ്റിവേവും എച്ച്ആർ യൂണിവേഴ്സൽ സിസ്റ്റവും സംയുക്തമായി ബിടെക്, എംടെക് വിദ്യാർഥികൾക്കും ഒപ്റ്റിക്കൽ കമ്യൂണിക്കേഷനിലെ ഗവേഷകർക്കുമായാണ് ഇന്റേൺഷിപ് നടത്തുന്നത്. ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ സിസ്റ്റം ഡിസൈൻ, ഫ്രീ സ്പേസ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ, ലിങ്ക് പെർഫോമൻസ് അനാലിസിസ് എന്നീ മേഖലകളിൽ തൊഴിലവസരത്തിലും ഗവേഷണത്തിലും വിദ്യാർഥികളെയും ഗവേഷകരെയും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. റജിസ്ട്രേഷന് വേണ്ടിയുള്ള അവസാന തീയതി: 25. വിവരങ്ങൾക്ക്: 8593937413. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/iiCR7X4B4ufHuisAA
ഗെസ്റ്റ് ലക്ചറർ
കൊല്ലം ∙ ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, ഇസ്‌ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, മലയാളം, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങളിലാണ് ഒഴിവ്. വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റുള്ളവർക്ക് മുൻഗണന. 25ന് മുൻപ് അപേക്ഷിക്കണം. ഇ മെയിൽ: tkmartsguest@ gmail.com എന്ന മെയിലിൽ 0474 2712240.
ഒഴിവുകൾ
കൊട്ടാരക്കര ∙ യുഐടി കോളജിൽ മാനേജ്മെൻറ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ജർമൻ, ഫ്രഞ്ച്, മാത്തമാറ്റിക്സ്, വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. 17ന് മുൻപ് പ്രിൻസിപ്പലിന് അപേക്ഷ നൽകണം ഫോൺ: 9495055861.
അധ്യാപകനിയമനം
പുനലൂർ ∙ സെന്റ് ഗോരേറ്റി എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്,ഹിസ്റ്ററി, മലയാളം,കണക്ക് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ടി.മൃദുല അറിയിച്ചു. 9497537583
ഓച്ചിറക്കളി ജൂൺ 15നും 16നും
ഓച്ചിറ ∙ ഈ വർഷത്തെ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ നടക്കും. പങ്കെടുക്കുന്നതിനുള്ള കളി സംഘങ്ങളുടെ റജിസ്ടേഷൻ ഫോം 11 മുതൽ 30 വരെ ക്ഷേത്ര ഭരണസമിതി ഓഫിസിൽ നിന്നു ലഭിക്കുമെന്നു ക്ഷേത്ര ഭരണസമിതി സെക്രട്ടറി അറിയിച്ചു.