നഗ്നതാ പ്രദർശനം: ദൃശ്യം പകർത്തിയ ആളുടെ മുഖത്ത് ചൂട് ചായ ഒഴിച്ചു
Mail This Article
×
അഞ്ചൽ ∙ ഏരൂർ ഇരണൂർകരിക്കം ജംക്‌ഷനിൽ നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യം പകർത്തിയ ഫൊട്ടോഗ്രഫർ മൊയ്തു അഞ്ചലിന്റെ മുഖത്ത് ചൂടുചായ ഒഴിച്ചു. നഗ്നതപ്രദർശനം നടത്തിയ ആളാണ് ആക്രമിച്ചത്. പൊലീസ് നോക്കി നിൽക്കവേയാണ് ഇയാൾ അക്രമം കാട്ടിയതെന്നു മൊയ്തു പറയുന്നു.
സ്ഥിരം പ്രശ്നക്കാരനായ ഇയാൾ റോഡിൽ ബഹളം കൂട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനാണു പൊലീസ് സ്ഥലത്ത് എത്തിയത്. ഇതേസമയം മൊയ്തു ഉൾപ്പെടെ ഏതാനും ഫൊട്ടോഗ്രഫർമാരും എത്തിയിരുന്നു. കൂടുതൽ പ്രശ്നം ഉണ്ടാക്കുമെന്നു സൂചന ലഭിച്ചതോടെ പൊലീസ് ഇയാളെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.