ADVERTISEMENT

കൊല്ലം ∙ ഡിടിപിസി (ഡിസ്ട്രിക്ട് ടൂറിസം ഡവലപ്മെന്റ് കൗൺസിൽ) വ്യോമസേനയ്ക്ക് പാട്ടത്തിന് നൽകിയ പരവൂരിലെ ലേക് സാഗർ റിസോർട്ട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഡിടിപിസി. പാട്ടക്കാലാവധി അവസാനിച്ചിട്ടും വ്യോമസേന റിസോർട്ട് കൈവശം വച്ചിരിക്കുകയാണെന്നു ഡിടിപിസി അധികൃതർ.

പാട്ടക്കരാർ 10 വർഷത്തേക്ക് കൂടി നീട്ടി  നൽകണമെന്നാണ് വ്യോമസേനയുടെ ആവശ്യം. ഇത് ഡിടിപിസി തള്ളിയിരുന്നെങ്കിലും ടൂറിസം വകുപ്പ് വഴി നേരിട്ട് റിസോർട്ടിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് വ്യോമസേന. 

അതിമനോഹരമായ ലേക് സാഗർ റിസോർട്ട് പരവൂർ കാപ്പിൽ തെക്കുംഭാഗം തീരത്താണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനും ഇടവ–നടയറ കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന റിസോർട്ട് 3 വർഷത്തിനാണ് വ്യോമസേനയ്ക്ക് ഡിടിപിസി പാട്ടത്തിന് നൽകിയിരുന്നത്.

6 മുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം, വിശാലമായ മുൻഭാഗം, കായലിനോടു ചേർന്ന് ബോട്ട് ജെട്ടി തുടങ്ങിയ സൗകര്യങ്ങളാണ് റിസോർട്ടിലുള്ളത്. മുറികളിൽ നിന്നു നോക്കിയാൽ അറബിക്കടൽ കാണാൻ കഴിയുന്ന തരത്തിൽ മനോഹരമായ റിസോർട്ടാണ് ലേക് സാഗർ. 

3 വർഷത്തോളം സേനയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും പരിപാടികളുമാണ് ഇവിടെ നടക്കുന്നത്. ഇതിനുള്ള പാട്ടക്കാലാവധി 6 മാസങ്ങൾക്ക് മുൻപ് അവസാനിച്ചു. എന്നാൽ കരാർ 10 വർഷത്തിന് കൂടി നീട്ടി നൽകണമെന്നാണ് വ്യോമസേനയുടെ ആവശ്യം. ‌ഇതിനായി ടൂറിസം വകുപ്പിൽ വ്യോമസേന നേരിട്ടു സമ്മർദം ചെലുത്തുന്നുണ്ട്. അതേ സമയം ടൂറിസം സംരംഭത്തിനു വേണ്ടി ഉപയോഗിക്കാനാണ് ഡിടിപിസി ആഗ്രഹിക്കുന്നത്. 

കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താനും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ സജ്ജീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. 3 വർഷം മുൻപ് ഡിടിപിസി നേരിട്ടാണ് റിസോർട്ട് നടത്തിയിരുന്നത്. കരാർ അവസാനിച്ചെങ്കിലും ഇപ്പോഴും വ്യോമസേനയുടെ നിയന്ത്രണത്തിലാണ് റിസോർട്ട്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിഷയത്തിൽ അന്തിമമായ തീരുമാനം ആയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com