ADVERTISEMENT

പുനലൂർ ∙ പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നിർദേശം ഉണ്ടായിട്ടും ടെസ്റ്റ് നടത്താൻ മോട്ടർ വാഹനവകുപ്പ് അധികൃതർ പുനലൂർ നേതാജി ഗ്രൗണ്ടിൽ എത്തിയെങ്കിലും ടെസ്റ്റിന് ആളില്ലാത്തതിനാൽ മടങ്ങി.

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാരും പ്രതിഷേധം ഉയർത്തി ഗ്രൗണ്ടിൽ എത്തി. ഏറെനേരം കാത്തിട്ടും ആരും ടെസ്റ്റിന് ഇല്ലാതിരുന്നു. പുനലൂരിൽ മാത്രം  നൂറുകണക്കിന് ആളുകൾ ഗ്രൗണ്ട് ടെസ്റ്റിനു കാത്തിരിപ്പുണ്ട്. സമരം കാരണം ടെസ്റ്റ് മുടങ്ങിയത് ഒട്ടേറെയാളുകൾക്കു ബുദ്ധിമുട്ടായി.

അശാസ്ത്രീയമായ നിബന്ധനകൾ പൂർണമായി പിൻവലിച്ചാൽ അല്ലാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നു സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. സമരത്തിന് എ.എസ്.റിയാസ്, ശിവപ്രസാദ്, എ.കെ.നസീർ, എ.എം.അൻസാർ, സുനിൽകുമാർ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com