ADVERTISEMENT

ഇരവിപുരം∙ ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ കവർന്നു. മയ്യനാട് കാക്കോട്ട്മൂല പള്ളിക്ക് സമീപം എൽസമ്മ വിൻസെന്റിന്റെ ഇരുനില വീട്ടിലാണ് ഞായർ രാത്രി മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.

 മുറികളുടെ വാതിലുകളും തകർത്തു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. 4 റൂമി‌ലും അലമാരകൾ കുത്തിത്തുറന്നു. വീട്ടു സാധനങ്ങളും മോഷണം പോയിട്ടുണ്ട്. വീട്ടുകാർ ഈ ദിവസം ബെംഗളൂരുവിലായിരുന്നു. ഇന്നലെ രാവിലെ വന്നപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ചതായി കണ്ടത്. വാതിലിനൊപ്പമുളള ഇരുമ്പ് ഗ്രില്ലും മൂർച്ചയുള്ള ആയുധം വച്ച് തകർത്തിട്ടുണ്ട്.ഇരവിപുരം പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com