ADVERTISEMENT

കൊല്ലം∙ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട യുവതീയുവാക്കളെ തിരിച്ചറിഞ്ഞു. കുണ്ടറ മാമൂട് അനന്തു ഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ ഏകമകൻ എസ്.അനന്തു (18), എറണാകുളം കളമശേരി വട്ടേക്കുന്നം കടൂര് പറമ്പിൽ (പാറപ്പുറത്ത്) വീട്ടിൽ മധുവിന്റെ മകൾ മീനാക്ഷി(18) എന്നിവരാണു മരിച്ചത്.

ഇരുവരും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ചൊവ്വ വൈകിട്ട് 5.30നാണ് കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും എറണാകുളത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസ് വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ പറയുന്നു.

അനന്തു കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മീനാക്ഷി പ്ലസ്ടു പഠനം പൂർത്തിയാക്കി. ഒരു മാസം മുൻപാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അനന്തുവിന്റെ സുഹൃത്തുക്കൾ കിളികൊല്ലൂർ പൊലീസിനു മൊഴി നൽകി.

എന്നാൽ ഇക്കാര്യമൊന്നും വീട്ടുകാർക്ക് അറിയില്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും നേരിൽ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കൾ പറയുന്നു. പൊലീസ് ഇതെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നു.സിനിമ കാണാൻ പോകുന്നെന്നു പറഞ്ഞാണ് അനന്തു വീട്ടിൽ നിന്ന് ഇറങ്ങിയത്. മീനാക്ഷി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. 

ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും സംസ്കാരം നടത്തി. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. അനന്തുവിന്റെ അമ്മ: അജിത. മീനാക്ഷിയുടെ അമ്മ: ബിന്ദു. സഹോദരി: ശ്രീലക്ഷ്മി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com