ADVERTISEMENT

കുമരകം ∙ കുട്ടിക്കാലത്ത് കുമരകത്തെ അമ്മ വീട്ടിൽ എത്തിയ സമയത്ത് തോട്ടിലെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ കഥ ഇപ്പോഴും പറയും ഉമ്മൻ ചാണ്ടി. കുമരകം അട്ടിപ്പീടികയിലെ ഒരുവെട്ടിത്തറയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വീട്. ഇവിടെയാണ് ഉമ്മൻ ചാണ്ടിയും സഹോദരങ്ങളും ജനിച്ചത്.  അമ്മ ബേബി ചാണ്ടിയോടൊപ്പം കുട്ടിക്കാലത്ത് പുതുപ്പള്ളിയിൽ നിന്നു കുമരകത്ത് ഉമ്മൻ ചാണ്ടി സ്ഥിരമായി എത്തിയിരുന്നു. 

ഇങ്ങനെ ഒരു സന്ദർശനത്തിലാണ് ഉമ്മൻ  ചാണ്ടി തോട്ടിൽ മുങ്ങിപ്പോയത്. ഒരു ബന്ധു ഉടൻ കരയ്ക്കു വലിച്ചു കയറ്റുകയായിരുന്നു.  വേനലവധിക്കാലത്ത് കുമരകത്ത് ദിവസങ്ങളോളം താമസിക്കും. കൂട്ടുകാർക്കൊപ്പം കളിയും വീടിനു സമീപത്തെ തോട്ടിലെ കുളിയുമായിരുന്നു പ്രധാനം.

മേയ് ഒന്നിന് നടക്കാറുള്ള കുടുംബയോഗത്തിൽ ഉമ്മൻ ചാണ്ടി സ്ഥിരമായി എത്താറുണ്ടെന്നു ഉമ്മൻ ചാണ്ടിയുടെ അമ്മയുടെ സഹോദരനായ ഒ. എ. ഏബ്രഹാം കോറെപ്പിസ്കോപ്പ പറഞ്ഞു. അട്ടിപ്പീടികയിലെ ഉമ്മൻചാണ്ടിയുടെ തറവാടിനു 200 വർഷത്തെ പഴക്കം ഉണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഒ. എ. ഏബ്രഹാം കോറെപ്പിസ്കോപ്പ ആണ് ഇവിടെ താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com